വാഹന നമ്പറും പേരുമെല്ലാം നിങ്ങളുടേത് തന്നെ, പക്ഷേ വാട്സ്ആപ്പിലെ ഈ സന്ദേശത്തിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ്

മെസേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേത് തന്നെയായിരിക്കും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്.

parivahan will never send vehicle fine message in whatsapp beware of new scam says kerala police

തിരുവനന്തപുരം: വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ ലഭിച്ചാൽ ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. തട്ടിപ്പിന്‍റെ മറ്റൊരു മുഖമാണത്. മോട്ടോർ വാഹന വകുപ്പിന്‍റെ പേരിലാണ് സന്ദേശം വരുന്നത്. 

മെസേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേത് തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടൊപ്പം പരിവാഹൻ എന്ന പേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതെ അവഗണിക്കണമെന്നും കേരള പൊലീസ് ആവശ്യപ്പെട്ടു. 

Latest Videos

വാഹനത്തിന് പിഴ അടയ്ക്കാനുള്ള സന്ദേശം ഒരിക്കലും പരിവാഹൻ വാട്സ് ആപ്പിൽ അയക്കില്ല. അതിനാൽ അത്തരം സന്ദേശം വന്നാൽ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പൊലീസ് നിർദേശം നൽകിയത്. 

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കേരള പൊലീസ് അറിയിച്ചു. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

'കണക്ട് വിത് കളക്ടർ'; ആദ്യ ദിനം 300 പരാതികൾ, ഒരു പരാതി പോലും ശ്രദ്ധയിൽപെടാതെ പോകില്ലെന്ന് ഇടുക്കി കളക്ടർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!