സഖാവ് അനിരുദ്ധന്‍റെ മകന്‍ ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്‍റ്; 'തെറ്റ് തിരുത്താൻ ഒരിക്കലും സിപിഎം തയ്യാറല്ല'

ഭാരതീയ സംസ്‌കാരത്തെ തകർക്കാൻ ആണ് ഇടത് പാർട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്നു കസ്തൂരി അനിരുദ്ധൻ

kasthuri anirudhan hindu ikyavedi district president

തിരുവനന്തപുരം: സിപിഎമ്മിന്‍റെ  കേരളത്തിലെ ആദ്യ സംസ്ഥാന കമ്മിറ്റിയിലെ അംഗവും ജയന്‍റ് കില്ലര്‍ എന്ന് അറിയപ്പെട്ടിരുന്ന മുതിര്‍ന്ന നേതാവുമായിരുന്ന അനിരുദ്ധന്‍റെ മകന്‍ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ല പ്രസിഡന്‍രായി ചുമതലയേറ്റു. കോളേജ് വിദ്യഭായ്സ കാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു കസ്തൂരി. സഹോദരന്‍ എ സമ്പത്ത് സിപിഎം നേതാവാണ്. അടുത്തടുത്ത വീടുകളിലാണ് താമസമെങ്കിലും രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യം പരസ്പരം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് ആയ ശേഷം ആദ്യം വിളിച്ചത്  സമ്പത്തിനെയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest Videos

ഭാരതീയ സംസ്‌കാരത്തെ തകർക്കാൻ ആണ് ഇടത് പാർട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്നു കസ്തൂരി അനിരുദ്ധൻ പറഞ്ഞു. തെറ്റ് തിരുത്താൻ ഒരിക്കലും സിപിഎം തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

tags
vuukle one pixel image
click me!