ജനതാദൾ നേതാവ് പിജി ദീപക് വധക്കേസ്; കോടതി വെറുതെ വിട്ട 5 പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി, 8ന് ഹാജരാക്കണം

2015 മാർച്ച്‌ 24 -ാം തീയതി ആണ് ദീപക്ക് കൊല്ലപ്പെട്ടത്. ആകെ പത്ത് പ്രതികളെയാണ് വാചിരാണക്കോടതി നേരത്തെ വെറുതെവിട്ടത്. ഇതിനെതിരെ സർക്കാരും ദീപക്കിന്‍റെ കുടുംബവും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്

Janatha Dal leader PG Deepak murder case; High Court says five accused acquitted by court are guilty, to be produced on 8th

കൊച്ചി: ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പിജി ദീപക് കൊല്ലപ്പെട്ട കേസിൽ വിചാരണ കോടതി വെറുതെ വിട്ട അഞ്ചു പ്രതികൾ കുറ്റക്കാരാണെന്നു ഹൈക്കോടതി. ഒന്ന് മുതൽ അഞ്ചു വരെ പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് അപ്പീലിൽ ഹൈക്കടോതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു.

2015 മാർച്ച്‌ 24 -ാം തീയതി ആണ് ദീപക്ക് കൊല്ലപ്പെട്ടത്. ആകെ പത്ത് പ്രതികളെയാണ് വാചിരാണക്കോടതി നേരത്തെ വെറുതെവിട്ടത്. ഇതിനെതിരെ സർക്കാരും ദീപക്കിന്‍റെ കുടുംബവും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രിൽ 8ന് ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. 

Latest Videos

ഇടതുപക്ഷത്തെ എതിർക്കുന്നവർ ഹീറോ. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവർ വില്ലൻമാർ, മാധ്യമ വിമര്‍ശനവുമായി മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!