കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കുടുങ്ങിയത്. ഒരു മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
കണ്ണൂർ: ഒരു മണിക്കൂർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി യാത്രക്കാർ. സാങ്കേതിക തകരാറിനെ തുടർന്ന് ഒരു കുട്ടിയടക്കം അഞ്ച് പേരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരായിരുന്നു ലിഫ്റ്റിൽ കുടുങ്ങിയത്. യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങിയ വിവരമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് റെയിൽവേ കണ്ണൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. എന്നാൽ രക്ഷാപ്രവർത്തനം വൈകുമെന്ന് അറിഞ്ഞതോടെ ട്രെയിൻ വിടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. പിന്നീട് കണ്ണൂർ എക്സ്പ്രസിൽ പോകാനുള്ള സൗകര്യം റെയിൽവേ ഒരുക്കി.