ഈങ്ങാപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭര്‍ത്താവ് യാസിറിനെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനായുമാണ് കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയത്.
കോഴിക്കോട്: കോഴിക്കോട്: ഭാര്യ ഷിബിലയെ ഈങ്ങാപ്പുഴ കക്കാട്ടെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ ഭർത്താവ് യാസിറിനെ താമരശ്ശേരി കോടതി ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിശദ്മായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
കുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയ സ്ഥലത്ത് ഉൾപ്പെടെ തെളിവെടുപ്പ് പൂർത്തിയാക്കാനുണ്ട്. 29ാം തീയതി വരെയാണ് യാസിറിനെ പൊലീസ് കസ്റ്റഡിയിൽ കൊടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസർ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച ഷിബിലയുടെ അച്ഛനും അമ്മയ്ക്കും പരിക്ക് പറ്റിയിരുന്നു. ചികിത്സയ്ക്കു ശേഷം ഇരുവരും ആശുപത്രി വിട്ടു. യാസറിന്‍റെ ലഹരി ബന്ധങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് പൊലീസ് തീരുമാനം.
ഷിബില കൊലക്കേസ്; പൊലീസ് വീഴ്ചയിൽ വിശദ അന്വേഷണം, മേലുദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍