സ്വാമി ശാശ്വതീകാനന്ദയുടെ മരണം; നിര്‍ണായക ഉത്തരവ്, തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടർ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് അടക്കം വിവിധ അന്വേഷണ സംഘങ്ങൾ കേസ് അന്വേഷിച്ചെങ്കിലും കൊലപാതകമാണെന്നതിന് സൂചനകൾ ഒന്നും കിട്ടിയില്ലെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.

Death of Swami Saswathikananda; High Court orders no further investigation required

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടർ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് അടക്കം വിവിധ അന്വേഷണ സംഘങ്ങൾ കേസ് അന്വേഷിച്ചെങ്കിലും കൊലപാതകമാണെന്നതിന് സൂചനകൾ ഒന്നും കിട്ടിയില്ല. പോസ്റ്റുമാർട്ടം റിപ്പോ‍ർട്ടും ഇക്കാര്യം സാധൂകരിക്കുന്നില്ല. അതിനാൽ തന്നെ മറ്റൊരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ആൾ കേരള ആന്‍റി കറപ്ഷൻ ആൻറ് ഹ്യൂമൻ റൈറ്റ്സ്  പ്രൊട്ടക്ഷൻ സമർപ്പിച്ച ഹർജി ജസ്റ്റിസ് കൗസർ എ‍‍ടപ്പഗത്ത് തളളിയത്. 2002 ജൂലൈ ഒന്നിനാണ് സ്വാമി ശാശ്വതീകാനന്ദ ആലുവയിൽ പെരിയാറിലെ കടവിൽ മുങ്ങിമരിച്ചത്.

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കൽ; നിർണായക ചര്‍ച്ച, തുടർ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Latest Videos

 

click me!