'വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി'; 14കാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവം; അമ്മക്കെതിരെ പൊലീസ് കേസ്

മട്ടന്നൂരിൽ പതിനാലുകാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവത്തിൽ വാഹന ഉടമക്കെതിരെ കേസെടുത്ത് പൊലീസ്.

Car driven by 14 year old overturns into canal Police file case against mother

കണ്ണൂർ: മട്ടന്നൂരിൽ പതിനാലുകാരൻ ഓടിച്ച കാർ കനാലിലേക്ക് മറിഞ്ഞ സംഭവത്തിൽ വാഹന ഉടമക്കെതിരെ കേസെടുത്ത് പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ അമ്മയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വീട്ടുകാർ അറിയാതെ, സ്പെയർ താക്കോൽ കൈക്കലാക്കിയാണ് കുട്ടികൾ കാർ എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതാണ് അപകടകാരണം. മോട്ടോർ വാഹന വകുപ്പും കേസെടുക്കും.   

പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. കീഴല്ലൂർ തെളുപ്പിലാണ് ഉച്ചയോടെ അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ  രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് സാരമുളളതല്ല. ബന്ധുവീട്ടിലെ കാർ ഓടിച്ചുവന്നതെന്നാണ് കുട്ടികൾ നാട്ടുകാരോട് പറഞ്ഞത്. 

Latest Videos

tags
vuukle one pixel image
click me!