25 കാരിയെ കാണാനില്ലെന്ന് പരാതി; വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് വാളയാര്‍ പൊലീസ്

ഇവര്‍ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.  
 

25 year old woman missing Walayar police ask anyone with information to report

കഞ്ചിക്കോട്: ബീഹാര്‍ സ്വദേശിനി ചുന്‍ചുന്‍ കുമാരി (25)യെ 2025 മാര്‍ച്ച് ഒന്നു മുതല്‍  കാണാനില്ലെന്ന് പൊലീസ്. കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് എന്ന സ്ഥലത്തു നിന്നുമാണ് ഇവരെ കാണാതായതെന്ന് വാളയാര്‍ പൊലീസ് അറിയിച്ചു. ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു.  

കാണാതായ സംഭവത്തില്‍ വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതി ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യ്ത് വന്നിരുന്നതിനാൽ,  ഈ മേഖലയില്‍ തുടര്‍ന്ന് ജോലി ചെയ്യുന്നതിനും സാധ്യതയുണ്ടെന്നും. ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ വാളയാര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് വാളയാര്‍ എസ്.എച്ച്.ഒ അറിയിച്ചു. ഫോണ്‍:  94979 80635 (എസ്.ഐ), 98478 18507  (എ.എസ്.ഐ)

Latest Videos

അതീവ ജാഗ്രത, വാട്സാപ്പിൽ അത്തരം ഒരു ഫോട്ടോ തുറന്നാൽ പോലും ഫോൺ ഹാക്ക് ചെയ്യപ്പെടാം; മുന്നറിയിപ്പുമായി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!