എഐവൈഎഫ് ജില്ല നേതാവ് ഷാഹിനയുടെ മരണം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്, ആത്മഹത്യയെന്ന് കണ്ടെത്തൽ

ഷാഹിനയുടെ മരണത്തിന് ആരുടെയും പ്രേരണ ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഒറ്റപ്പാലം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് റിപ്പോർട്ട്  കൈമാറി.

aiyf leader shahina death crimebranch submit report at court report says Shahina's suicide

പാലക്കാട്: പാലക്കാട് എഐവൈഎഫ് ജില്ല നേതാവ് ഷാഹിനയുടേത് ആത്മഹത്യ തന്നെയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഷാഹിനയുടെ മരണത്തിന് ആരുടെയും പ്രേരണ ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഒറ്റപ്പാലം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് റിപ്പോർട്ട്  കൈമാറി.

ഷാഹിന വിഷാദ രോഗാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ടെന്നും തെളിഞ്ഞു. മുൻപും ആത്മഹത്യാ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2024 ജൂൺ 22-നാണ് ഷാഹിനയെ വടക്കുമണ്ണത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ മറ്റൊരു എഐവൈഎഫ് നേതാവിന് പങ്കുണ്ടെന്ന് ഭർത്താവ് സാദിഖ് മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. 

Latest Videos

നല്ല ദിവസം നോക്കിയല്ല സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ,വാർത്ത നെഗറ്റീവെന്ന് എംവി ഗോവിന്ദന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!