ശ്രീനാഥ് ഭാസിക്കൊപ്പം ഷൈന്‍ ടോം ചാക്കോ; 'തേരി മേരി' ഫസ്റ്റ് ലുക്ക് പുറത്ത്

ആരതി ഗായത്രി ദേവി തിരക്കഥയും സംവിധാനവും

teri meri malayalam movie first look poster out

ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത തേരി മേരി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മനോഹരമായ ഈ പോസ്റ്റർ പുറത്തുവന്നത്. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്‌സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ബീച്ചിന്റെ പശ്ചാത്തലത്തില്‍ നായികാ നായകന്മാർ നിൽക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ആരതി ഗായത്രി ദേവി. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തെലുങ്ക് ഇൻഫ്ലുവൻസർ ശ്രീരംഗസുധയും മലയാളികളുടെ പ്രിയപ്പെട്ട അന്നാ രേഷ്മ രാജനുമാണ് നായികമാർ. ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.

Latest Videos

ചെറുപ്പക്കാരുടെ കാഴ്ച്ചപ്പാടുകൾക്കും വികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അലക്സ് തോമസ്, അഡീഷണൽ സ്ക്രിപ്റ്റ്- അരുൺ കാരിമുട്ടം, ക്രിയേറ്റീവ് ഡയറക്ടർ - വരുൺ ജി പണിക്കർ, സംഗീതം - കൈലാസ് മേനോൻ, ഛായഗ്രഹണം- ബിപിൻ ബാലകൃഷ്ണൻ, എഡിറ്റിംഗ്- എം.എസ് അയ്യപ്പൻ നായർ, ആർട്ട്- സാബുറാം, വസ്ത്രാലങ്കാരം- വെങ്കിട്ട് സുനിൽ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, പ്രൊഡക്ഷൻ മാനേജേഴ്സ് - സജയൻ ഉദയൻകുളങ്ങര, സുജിത് വി. എസ്, പി. ആർ.ഓ- മഞ്ജു ഗോപിനാഥ്, ഡിസൈൻസ് - ആർട്ടോകാർപസ്. വർക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ "തേരി മേരി" എന്ന ചിത്രം ഉടനടി പ്രേക്ഷകരിൽ എത്തും.

ALSO READ : ജിയോ ബേബി മുഖ്യ കഥാപാത്രം; 'കൃഷ്ണാഷ്ടമി' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!