'ക്രൂശിത രൂപത്തിന് മുന്നിൽ പ്രാർത്ഥന'; ചികിത്സയിൽ തുടരുന്ന മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ

റോമിലെ ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ച ശേഷമുള്ള ആദ്യ ഫോട്ടോയാണിത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാർപാപ്പയുടെ ഒരു ചിത്രങ്ങളും വത്തിക്കാൻ പുറത്തുവിട്ടിരുന്നില്ല.

Pope Francis seen praying at hospital chapel in photo released by Vatican

വത്തിക്കാൻ: ചികിത്സയിൽ തുടരുന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. പാപ്പാ ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർത്ഥന നടത്തുന്ന ചിത്രമാണ് പുറത്തുവന്നത്.  മാർപാപ്പ വെളുത്ത മേലങ്കിയും പർപ്പിൾ ഷാളും ധരിച്ച്, വീൽചെയറിൽ ഇരുന്ന് പ്രാർത്ഥന നടത്തുന്നതാണ് ചിത്രം. റോമിലെ ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ച ശേഷമുള്ള ആദ്യ ഫോട്ടോയാണിത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാർപാപ്പയുടെ ഒരു ചിത്രങ്ങളും വത്തിക്കാൻ പുറത്തുവിട്ടിരുന്നില്ല.

'ഇന്ന് രാവിലെ, ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുള്ള അപ്പാർട്ട്മെന്‍റിന്‍റെ ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു' കുറിപ്പോടെയാണ് വത്തിക്കാൻ ചിത്രം പങ്കുവെച്ചത്. മാർപാപ്പയുടെ ആരോഗ്യം മെച്ചപ്പെട്ടെന്നും ചികിത്സ തുടരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. മനുഷ്യ ശരീരം ദുർബലമെങ്കിലും പ്രത്യാശയുടെ തിളക്കമുളളതെന്ന് മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു.

Latest Videos

ഫെബ്രുവരി 14 നാണ് മാർപാപ്പയെ ശ്വാസകോശങ്ങളിൽ ന്യൂമോണിയ ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യ നില ഗുരുതരമായെങ്കിലും നിലവിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം കഴിഞ്ഞ ആഴ്ച വത്തിക്കാൻ പുറത്തുവിട്ടിരുന്നു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ രാത്രി പ്രാർത്ഥനയ്ക്കിടെയാണ് പോപ്പിന്‍റെ ശബ്ദസന്ദേശം കേൾപ്പിച്ചത്. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരും.

Read More : വിവിധ നഗരങ്ങൾ ഇരുട്ടിൽ, മരണ സംഖ്യ 36 ആയി, മിസോറിയിൽ മാത്രം 14 മരണം; അമേരിക്കയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്

click me!