'2007ൽ സുനിത വില്യംസ് നാട്ടിൽ വന്നപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി സ്വീകരിച്ചില്ല'; ഭാരത രത്ന നൽകണമെന്ന് തൃണമൂൽ

Published : Apr 02, 2025, 12:32 PM IST
'2007ൽ സുനിത വില്യംസ് നാട്ടിൽ വന്നപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി സ്വീകരിച്ചില്ല'; ഭാരത രത്ന നൽകണമെന്ന് തൃണമൂൽ

Synopsis

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരതരത്ന നൽകണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.

ദില്ലി: ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണമെന്ന് തൃണമൂൽ കോൺഗ്രസ്. സുനിതയെ പരമോന്നത ബഹുമതി നൽകി ആദരിക്കുന്നതിലൂടെ സുനിതയുടെ ബഹിരാകാശത്ത് നിന്നുള്ള തിരിച്ചുവരവിന്‍റെ ആഘോഷം രാജ്യത്ത് പൂർത്തിയാകുമെന്നും തൃണമൂല്‍ എംപി നദീമുൾ ഹഖ് പറ‌ഞ്ഞു. 2007ൽ സുനിത നാട്ടിൽ വന്നപ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആദരിക്കാൻ തയാറായില്ല. സുനിതയുടെ അടുത്ത ബന്ധുവും രാഷ്ട്രീയ നേതാവും ആയ ഹരേൻ പാണ്ഡ്യ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെ ഭരണപക്ഷം സഭയിൽ ബഹളംവച്ചു. അനാവശ്യ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നുവെന്നും പ്രസംഗത്തിലെ പരാമർശം രേഖകളിൽ നിന്ന് നീക്കണമെന്നും ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. 

അതേസമയം, വഖഫ് നിയമ ഭേദ​ഗതി ബിൽ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്സഭയില്‍ അവതരിപ്പിക്കുകയാണ്. എട്ട് മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭയില്‍ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചർച്ചയിൽ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഒറ്റക്കെട്ടായി ബില്ലിനെ എതിർക്കാൻ  ഇന്ത്യ സഖ്യം ആഹ്വാനം ചെയ്തു. ബില്ല് ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം തള്ളുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ മുനമ്പം വിഷയത്തിലടക്കം പ്രയോജനം കിട്ടുമെന്ന അവകാശവാദമാണ് മുന്നോട്ട് വയ്ക്കുന്നത്. പാർട്ടി കോൺ​ഗ്രസ് നടക്കുന്നതിനാൽ ആദ്യം ചർച്ചയിൽ പങ്കെടുക്കില്ലെന്നറിയിച്ച സിപിഎം എംപിമാരോട് പങ്കെടുക്കാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

വഖഫ് സ്വത്തിൽ അവകാശം ഉന്നയിക്കാൻ രേഖ നിർബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോർഡിൽ ഉൾപ്പെടുത്താനും ബില്ല് നിർദേശിക്കുന്നു. ട്രൈബ്യൂണൽ വിധിയിൽ ആക്ഷേപമുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്കർഷിക്കുന്നു. 5 വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസർ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിർബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

'എമ്പുരാനി'ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ