നവംബർ മുതൽ മുസ്കൻ കൊലപാതകം ആസൂത്രണം ചെയ്തുവരികയാണെന്ന് എസ്പി (സിറ്റി) ആയുഷ് വിക്രം സിംഗ് വെളിപ്പെടുത്തി. സാഹിലിനെ വ്യാജ സ്നാപ്ചാറ്റ് സന്ദേശങ്ങളിലൂടെ കബളിപ്പിച്ചു.
മീററ്റ്: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച ഡ്രമ്മിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെർച്ചന്റ് നേവി ഓഫിസർ സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ഭാര്യ മുസ്‌കാൻ റസ്‌തോഗി തന്റെ കാമുകൻ സാഹിൽ ശുക്ലയ്‌ക്കൊപ്പം ഹോളി ആഘോഷിച്ചുവെന്ന് പൊലീസ് പറഞ്ഞു. മുഖം നിറം പൂശിയ നിലയിൽ ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന മുസ്‌കാനും സാഹിലും തമ്മിലുള്ള വീഡിയോയാണ് പുറത്തുവന്നത്. പുറമെ, സാഹിലിനൊപ്പം മുസ്‌കാൻ തന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോയും പുറത്തുവന്നു. ഫെബ്രുവരി 24 നാണ് ലണ്ടനിൽ നിന്ന് സൗരഭ് ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാൻ മീററ്റിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ, ഭാര്യയും കാമുകനും രജ്പുത്തിന് മയക്കുമരുന്ന് നൽകി ബോധരഹിതനാക്കിയ ശേഷം അയാൾ മയക്കുമരുന്ന് നൽകി കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിൽ സൂക്ഷിച്ച് സിമന്റിട്ട് മൂടി. മാർച്ച് 4 ന് നടന്ന കുറ്റകൃത്യം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
मेरठ : सौरभ राजपूत का कत्ल करने के बाद पत्नी मुस्कान रस्तौगी ने बॉयफ्रेंड साहिल शुक्ला के साथ होली खेली। Video देखिए... pic.twitter.com/586m3K3Sx3
— Sachin Gupta (@SachinGuptaUP)
നവംബർ മുതൽ മുസ്കൻ കൊലപാതകം ആസൂത്രണം ചെയ്തുവരികയാണെന്ന് എസ്പി (സിറ്റി) ആയുഷ് വിക്രം സിംഗ് വെളിപ്പെടുത്തി. സാഹിലിനെ വ്യാജ സ്നാപ്ചാറ്റ് സന്ദേശങ്ങളിലൂടെ കബളിപ്പിച്ചു. സൗരഭ് തിരിച്ചെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കോഴിയെ വെട്ടാനെന്ന് അവകാശപ്പെട്ട് രണ്ട് കത്തികൾ വാങ്ങി. മയക്കമരുന്ന് ലഭിക്കാൻ അസുഖം നടിച്ച് ഡോക്ടറെ കണ്ടു. മരിച്ചുപോയ അമ്മയെക്കുറിച്ചുള്ള സഹിലിന്റെ ദുഃഖം മുസ്‌കാൻ ചൂഷണം ചെയ്തെന്നും പൊലീസ് പറഞ്ഞു. അവർ പുനർജന്മം നേടിയെന്നും സൗരഭിനെ കൊല്ലാൻ അവനെ നയിക്കുകയായിരുന്നുവെന്നും വിശ്വസിപ്പിച്ചു. സൗരഭ് മർച്ചന്റ് നേവിയിലല്ല, ലണ്ടനിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയാണെന്നും ധരിപ്പിച്ചു. ഈ അവകാശവാദങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Read More... കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി, കാറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ തള്ളിയ നിലയിൽ, മൃതദേഹം പുറത്തെടുത്തു
മുസ്‌കാനും സഹിലിനുമെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മുസ്കാൻ സമൂഹത്തിന് അനുയോജ്യയല്ലെന്നും തൂക്കിലേറ്റണെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. സൗരഭ് രജ്പുത് നല്ല മനുഷ്യനായിരുന്നുവെന്നും അവളുടെ അമ്മയും അച്ഛനും എഎൻഐയോട് പറഞ്ഞു.