2024 ലെ ജ്ഞാനപീഠം പുരസ്കാരം ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക്

1999ൽ വിനോദ് കുമാർ ശുക്ലക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചിരുന്നു. ലഗ്ഭഗ് ജയ്ഹിന്ദ് ആണ് ആദ്യ കവിത സമാഹാരം. 

Hindi writer Vinod Kumar Shukla selected for 59th Jnanpith award

ദില്ലി : 2024 ലെ ജ്ഞാനപീഠം പുരസ്കാരം പ്രമുഖ ഹിന്ദി എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക്. കവിത, കഥ, നോവൽ തുടങ്ങി വിവിധ സാഹിത്യമേഖലകൾക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പ്രതിഭാ റേയുടെ അദ്ധ്യക്ഷതയിലുള്ള സമിതി വിനോദ് കുമാർ ശുക്ലയ്ക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ചത്. ജ്ഞാനപീഠം കിട്ടുന്ന ഛത്തീസ്ഗഡിൽ നിന്നുള്ള ആദ്യ എഴുത്തുകാരനാണ് 88കാരനായ വിനോദ് കുമാർ ശുക്ല. 1999ൽ വിനോദ് കുമാർ ശുക്ലക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചിരുന്നു. ലഗ്ഭഗ് ജയ്ഹിന്ദ് ആണ് ആദ്യ കവിത സമാഹാരം. ദീവാർ മേം ഏക് ഖിഡ്കി രഹ്തീ ധീ, നൗക്കർ കി കമീസ്, ഖിലേഗാ തോ ദേഖേംഗെ തുടങ്ങിയ പ്രശസ്ത നോവലുകളും വിനോദ് കുമാർ ശുക്ല രചിച്ചു. 11 ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.   

ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കണ്ടെത്തിയ കണക്കില്ലാത്ത പണം; സുപ്രീംകോടതി നടപടി തിങ്കളാഴ്ച

Latest Videos

 

 

tags
vuukle one pixel image
click me!