ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് അന്വഷണം തുടങ്ങി.
ദില്ലി: ഉത്തർപ്രദേശിലെ ലഖ്നൌവിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികളെ പാർപ്പിച്ചിരുന്ന അഭയകേന്ദ്രത്തിൽ ഭക്ഷ്യവിഷബാധ. അഭയകേന്ദ്രത്തിൽ അന്തേവാസികളായിരുന്ന മൂന്നു കുട്ടികൾ മരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 20 കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച മുതലാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങിയത്. ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് അന്വഷണം തുടങ്ങി. ഭക്ഷ്യസുരക്ഷാവകുപ്പ് ആഭയകേന്ദ്രത്തിലെത്തി ഭക്ഷണത്തിന്റെ സാംപിൾ ശേഖരിച്ചു. 147 പെൺകുട്ടികളാണ് അഭയ കേന്ദ്രത്തിൽ കഴിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം