'പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കി'; രാജ്യസഭയിൽ കേരളത്തിനെതിരെ ജോർജ് കുര്യൻ

Published : Apr 04, 2025, 01:13 AM IST
'പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കി'; രാജ്യസഭയിൽ കേരളത്തിനെതിരെ ജോർജ് കുര്യൻ

Synopsis

 മുനമ്പത്തിൽ ബില്ലിനെ അനുകൂലിച്ച് ജനങ്ങൾ ആഹ്ലാദപ്രകടനം നടത്തിയെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദി അവർ പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: വഖഫ് നിയമഭേദ​ഗതിയെ അനുകൂലിച്ചും കേരളത്തെ വിമർശിച്ചും രാജ്യസഭയിൽ മന്ത്രി ജോർജ്ജ് കുര്യൻ.  മുനമ്പത്തിൽ ബില്ലിനെ അനുകൂലിച്ച് ജനങ്ങൾ ആഹ്ലാദപ്രകടനം നടത്തിയെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നന്ദി അവർ പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് മാത്രമേ അവരെ രക്ഷിക്കാൻ ആകൂ. സിപിഎമ്മും കോൺഗ്രസും അവരെ അവിടെ നിന്ന് ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്.  മുനമ്പത്തുകാർക്ക് പിന്തുണ നൽകുന്നതുകൊണ്ട് ബിജെപിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

പിന്നാലെ സഭയിൽ പ്രതിപക്ഷം ബഹളം വെച്ചെങ്കിലും ജോർജ് കുര്യൻ പ്രസം​ഗം തുടർന്നു. സത്യാവസ്ഥ അറിയാവുന്നതുകൊണ്ടാണ് സിബിസിഐയും കെ സിബിസിയും ഈ ബില്ലിനെ പിന്തുണച്ചതെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് പ്രതിപക്ഷത്തെ അങ്കലാപ്പിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കേരള നിയമസഭ പാസാക്കിയ പ്രമേയം മുനമ്പത്തെ ജനങ്ങൾക്കെതിരെയാണ്. അസംബന്ധമാണ് അർത്ഥമില്ലാത്ത പ്രമേയം പാസാക്കിയതിലൂടെ കേരള നിയമസഭ ചെയ്തത്.  മദനിക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തപ്പോൾ അതിനെതിരെ പ്രമേയം പാസാക്കിയവരാണ് കേരള നിയമസഭയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

അദ്വാനിയെ കൊല്ലാൻ ശ്രമിച്ച തീവ്രവാദിയാണ് മദനി. മതേതരതത്തെ കുറിച്ചും മതപരമായ അവകാശങ്ങളെ കുറിച്ചും ഒരുപാട് സംസാരിച്ചവരാണ് കേരളത്തിലെ എംപിമാർ. ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേർന്ന് ക്രിസ്മസ് കരോളിനെ കേരളത്തിൽ  ആക്രമിച്ചുവെന്നും കോട്ടയത്ത് നടന്ന ആക്രമണം ഉയർത്തിക്കാട്ടി ജോർജ് കുര്യൻ പറഞ്ഞു. 

വടക്കേ ഇന്ത്യയിൽ എന്തൊക്കെയോ സംഭവിക്കുന്നു എന്ന് സിപിഎം പറയുന്നു. കേരളത്തിൽ എന്താണ് സംഭവിക്കുന്നത് എല്ലാവരും അറിയണമെന്നും ഇടുക്കി ബിഷപ്പ് ഹൗസ് ആക്രമണം ഉയർത്തി ജോർജ് കുര്യൻ പറഞ്ഞു. തുടർന്ന് സഭയിൽ വൻപ്രതിപക്ഷ ബഹളമുണ്ടായതോടെ ശാന്തരാകണമെന്ന് രാജ്യസഭാ ചെയർമാൻ ആവശ്യപ്പെട്ടു. 

പാലാ ബിഷപ്പ് ഹൗസ് പി എഫ് ഐ ആക്രമിച്ചപ്പോൾ മിണ്ടാതിരുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാരെന്നും ജോർജ് കുര്യൻ പറഞ്ഞു. കേരളത്തിലെ മുസ്ലീങ്ങളെ ഇടതും വലതും തെറ്റിദ്ധരിപ്പിക്കുകയാണ്. ക്രിസ്ത്യൻ വോട്ട് കിട്ടിയതുകൊണ്ടാണ് തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത്. എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിൻനെ കൊലപ്പെടുത്തിയത് പി എഫ് ഐക്കാരാണ്. ഇവരെ നിരോധിച്ചതോടെ കോൺഗ്രസും സിപിഎമ്മും സങ്കടത്തിലാണെന്നും ജോർജ് കുര്യൻ പറഞ്ഞു. കേരളത്തിനെതിരെ ജോർജ് കുര്യൻ സംസാരിച്ചുവെന്ന് ഇടത് എംപി സന്തോഷ് കുമാർ  പറഞ്ഞു. കേരളത്തിലെ നിയമസഭയെ കുറിച്ച് വാസ്തവവിരുദ്ധമായ പ്രസ്താവന ജോർജ് നടത്തിയെന്നും അദ്ദേ​ഹം പറഞ്ഞു. സന്തോഷ് കുമാറിന്റെ ആവശ്യം പരിഗണിക്കാമെന്ന് ചെയർ അറിയിച്ചു. തുടർന്ന് വി ശിവദാസൻ എംപി ക്രമപ്രശ്നം ഉന്നയിച്ചു. കേരള നിയമസഭക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും ക്രമപ്രശ്നത്തിൽ അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു