ചെന്നൈ കാലാവസ്ഥാകേന്ദ്രത്തിൽ ഹിന്ദിയിൽ അറിയിപ്പ്, സ്റ്റാലിന്‍ സര്‍ക്കാരിന് പ്രകോപനവുമായി കേന്ദ്രസര്‍ക്കാര്‍

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഹിന്ദിയിൽ കാലാവസ്ഥ അറിയിപ്പുകൾ നൽകുന്നത്

chennai IMD release in hindi also

ചെന്നൈ:ത്രിഭാഷ പദ്ധതിയെ എതിര്‍ക്കുന്ന സ്റ്റാലിന്‍ സര്‍ക്കാരിന് പ്രകോപനവുമായി കേന്ദ്രസര്‍ക്കാര്‍. ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും നൽകും. നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഹിന്ദിയിൽ കാലാവസ്ഥ അറിയിപ്പുകൾ നൽകുന്നത്. ഭാഷാപ്പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് കേന്ദ്രനീക്കം.

തമിഴ്നാട്ടിലെ ജനവികാരം ബിജെപിക്ക് വിഷയം അല്ലെന്ന് വീണ്ടും തെളിഞ്ഞെന്ന് സു.വെങ്കടേശൻ എംപി ആരോപിച്ചു. പ്രകൃതി ദുരന്തത്തിൽ സഹായിക്കാത്ത കേന്ദ്രം ആണ്‌ ഹിന്ദിയിൽ അറിയിപ്പ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ബജറ്റ് ലോഗോയിൽ നിന്ന് രൂപയുടെ ചിഹ്നം തമിഴ്നാട് സർക്കാർ ഒഴിവാക്കിയിരുന്നു. പകരം തമിഴ് അക്ഷരം ഉപയോഗിച്ചു. 2010 ജൂലയിൽ ഔദ്യോഗിക രൂപ ചിഹ്നം രാജ്യത്ത് അംഗീകരിച്ചതിനു ശേഷം ഒരു സംസ്ഥാനം വ്യത്യസ്ത സമീപനം സ്വീകരിക്കുന്നത് ഇത് ആദ്യമാണ്.

Latest Videos

ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ മറവിൽ ബിജെപി  ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്ന വാദം ശക്തമക്കുന്നതിനിടെയായിരുന്നു  സ്റ്റാലിന്‍റെ നീക്കം. ഡിഎംകെ മുൻ എം എൽ എയുടെ മകനും ഐഐടി പ്രൊഫസരുംആയ  ഉദയകുമാർ രൂപകല്പന ചെയ്ത രൂപ ചിഹ്നം ഇന്ത്യ മുഴുവൻ അംഗീകരിച്ചതാണെന്നും അത് വേണ്ടെന്ന് വയ്ക്കുന്ന സ്റ്റാലിൻ വിഡ്ഢി ആണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈi വിമര്‍ശിച്ചിരുന്നു.

 

vuukle one pixel image
click me!