ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസിന്റെ 11 ബോ​ഗികൾ പാളം തെറ്റി; ഒരു മരണം, 25 പേർക്ക് പരിക്കേറ്റു

ഒഡിഷയിൽ ട്രെയിൻ പാളം തെറ്റി അപകടം. കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോ​ഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. 

11 coaches of Kamakhya Express derail in Odisha 25 injured

കട്ടക്ക്: ഒഡിഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോ​ഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കട്ടക്ക് ജില്ലയിലെ നെർ​ഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം തെറ്റിയത്. രാവിലെ 11.54 ഓടെയാണ് സംഭവം.

അപകടം നടന്നയുടൻ തന്നെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതർ അറിയിച്ചു. സംഭവത്തിൽ പരിശോധന നടത്തിവരികയാണ്. കാമാഖ്യ എക്സ്പ്രസിലെ യാത്രക്കാരെ ഭുവനേശ്വരിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ സജ്ജമാക്കി എന്ന് റെയിൽവേ അറിയിച്ചു. 

Latest Videos

vuukle one pixel image
click me!