Health Tips : എപ്പോൾ നടന്നാലാണ് ശരീരത്തിന് ഗുണം ചെയ്യുക? അറിയേണ്ടതെല്ലാം

ഉച്ചഭക്ഷണത്തിന് ശേഷമുള്ള നടത്തവും ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഉച്ചഭക്ഷണത്തിന് ശേഷം 15 മിനുട്ട് ദിവവും നടക്കുന്നത് ദഹനം എളുപ്പമാക്കാനും ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാനും ​ഫലപ്രദമാണെന്ന് വിവിധ പഠനങ്ങൾ പറയുന്നു. 

which time of walking is good for the body

നടത്തം മികച്ചൊരു വ്യായാമമാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. രാവിലെയും വെെകിട്ടും നടക്കുന്നവരാണ് അധികം ആളുകളും. നടക്കുന്ന ശീലം ശരീരത്തിലെ അധിക കലോറി കുറയ്ക്കുന്നതിനും ഊർജം ലഭിക്കുന്നതിനും സഹായിക്കും. എന്നാൽ രാവിലെയോ ഉച്ചയ്ക്ക് വെെകിട്ടോ എപ്പോൾ നടന്നാലും അതിന്റേതായ ചില ആരോ​ഗ്യ​ഗുണങ്ങളുണ്ട്.

ഊർജ്ജ നിലയും മെറ്റബോളിസവും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെയുള്ള നടത്തം ​ഗുണം ചെയ്യുന്നു.  മാനസികാവസ്ഥ മെച്ചപ്പെടുത്താനും, ഏകാഗ്രത വർദ്ധിപ്പിക്കാനും പ്രഭാത നടത്തം സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. രാവിലെയുള്ള സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡി ലഭിക്കുന്നതിന് സഹായകമാണ്. ഇത് അസ്ഥികളുടെ ആരോഗ്യത്തിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു.

Latest Videos

രാവിലെ വേ​ഗത്തിലുള്ള നടത്തം ശരീരത്തിലെ അധിക കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കാൻ സഹായകമാണ്. രാവിലെയുള്ള ശുദ്ധവായു ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മാനസികാരോ​ഗ്യത്തിനും സഹായകമാണ്.

വെെകുന്നേരങ്ങളിൽ നടക്കുന്നവരും ഇന്നുണ്ട്. വെെകിട്ടുള്ള നടത്തവും ആരോ​ഗ്യത്തിന് നല്ലതാണ്. വൈകുന്നേരത്തെ നടത്തം നീണ്ട ഒരു ദിവസത്തിനു ശേഷം ശരീരത്തിന് വിശ്രമം നൽകാൻ സഹായിക്കുന്നു.  സമ്മർദ്ദം കുറയ്ക്കുന്നതിനും ഭക്ഷണത്തിനു ശേഷം ദഹനം മെച്ചപ്പെടുത്തുന്നതിനും മികച്ചതാണ്. പ്രമേഹരോ​ഗികൾ ദിവസവും വെെകിട്ട് നടക്കുന്നത് നല്ലതാണ്. കാരണം,  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. രാത്രിയിൽ നല്ല ഉറക്കം കിട്ടാനും വെെകുന്നേരത്തെ ഉറക്കം സഹായിക്കും.

ഉച്ചഭക്ഷണത്തിന് ശേഷമുള്ള നടത്തവും ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഉച്ചഭക്ഷണത്തിന് ശേഷം 15 മിനുട്ട് ദിവസും നടക്കുന്നത് ദഹനം എളുപ്പമാക്കാനും ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാനും ​ഫലപ്രദമാണെന്ന് വിവിധ പഠനങ്ങൾ പറയുന്നു. മറ്റൊന്ന് ഉച്ചസമയത്ത് നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കലോറി കുറയ്ക്കുന്നതിനും സഹായകമാണ്.

പതിവായി ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചവച്ചരച്ച് കഴിക്കൂ; അറിയാം ഗുണങ്ങള്‍

 

 

tags
vuukle one pixel image
click me!