സ്വാതന്ത്ര്യദിനാശംസയില്‍ ഡോവലിന് ഇന്ത്യന്‍ പതാക മാറിപ്പോയോ? പ്രചാരണങ്ങളിലെ വസ്‌തുത

First Published | Aug 17, 2020, 11:36 AM IST

ദില്ലി: ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ സ്വാതന്ത്ര്യദിന സന്ദേശത്തിനൊപ്പം ഫേസ്‌ബുക്കില്‍ ചേര്‍ത്ത ദേശീയ പതാക മാറിപ്പോയോ? ഇന്ത്യന്‍ പതാകയ്‌ക്ക് പകരം ഈജിപ്‌ഷ്യന്‍ പതാക ഷെയര്‍ ചെയ്‌തു എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഡോവല്‍ നേരിടുന്നത്. ഡോവലിന്‍റെ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ് തന്നെയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വസ്‌തുത നോക്കാം.

പ്രചാരണം ഇങ്ങനെAjit Doval എന്ന ഫേസ്‌ബുക്ക് പേജില്‍നിന്നാണ് വിവാദ പോസ്റ്റ് വന്നിരിക്കുന്നത്.പ്രൊഫൈല്‍ ഫോട്ടോയായി നല്‍കിയിരിക്കുന്നത് ഡോവലിന്‍റെ ചിത്രം തന്നെ. 'HAPPY INDEPENDENCE DAY TO ALL OF US!!' എന്നാണ് പതാകയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്ന സന്ദേശം.
എന്നാല്‍പതാക മാറിപ്പോയി എന്നുപറഞ്ഞ് വലിയ വിമര്‍ശനമാണ് ഈ പോസ്റ്റിന് കീഴെ കമന്‍റുകളായി ആയിരക്കണക്കിന് പേര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ വന്ന കമന്‍റുകള്‍ 9,000 കടന്നിരിക്കുന്നു

പതാക മാറിപ്പോയ പോസ്റ്റിനെ വിമര്‍ശിച്ച് ഫേസ്‌ബുക്കില്‍ നിരവധി പോസ്റ്റുകള്‍ കണ്ടെത്താനുമായി. 'സാറെ ചെറുതായിട്ട്പതാക മാറിപ്പോയിട്ടുണ്ട്' എന്ന് പറയുന്നു ഒരു വിമര്‍ശന പോസ്റ്റില്‍.
വസ്‌തുതവിവാദമായിരിക്കുന്ന പോസ്റ്റ് അജിത് ഡോവലിന്‍റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ളതല്ല. ഈ അക്കൗണ്ടിന് ഡോവലുമായി ബന്ധമൊന്നുമില്ല. ഇത് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ഈ പേജില്‍ നിന്നുതന്നെ കണ്ടെത്താം.
വസ്‌തുത പരിശോധന രീതിദേശീയ സുരക്ഷഉപദേഷ്‌ടാവായ അജിത് ഡോവലിന് ഫേസ്‌ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ അക്കൗണ്ടില്ല. വെരിഫൈഡ് അക്കൗണ്ടില്‍ നിന്നല്ല പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതുതന്നെ പോസ്റ്റ് വ്യാജമാണ് എന്ന് വ്യക്തമാക്കുന്നു.
വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്ന അക്കൗണ്ടില്‍ ഹിന്ദിയില്‍ നല്‍കിയിരിക്കുന്ന വിവരണം(About) പ്രകാരം ഇതൊരു ഫാന്‍ പേജാണ്. ഡോവലിന് സാമൂഹിക മാധ്യമ അക്കൗണ്ടുകളില്ല എന്ന് മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു എന്നതും ഓര്‍മ്മിക്കേണ്ടതാണ്.
തെറ്റ് പലരും ചൂണ്ടിക്കാട്ടിയിട്ടും രണ്ട് ദിവസം കഴിഞ്ഞും ഈ പോസ്റ്റ് ഡിലീറ്റ് ചെയ്‌തിട്ടില്ല. മുമ്പും വിവാദ പോസ്റ്റുകള്‍ ഈ അക്കൗണ്ടില്‍ നിന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അന്നും വിമര്‍ശനം ശക്തമായിരുന്നെങ്കിലും അക്കൗണ്ട് ഇപ്പോഴും സജീവമാണ്.
മറ്റ് നിരവധി വ്യാജ ഫേസ്‌ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളും ഡോവലിന്‍റേതായി പ്രചരിക്കുന്നുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് എന്ന പദവിയടക്കം ചേര്‍ത്താണ് ഈ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്‌തിരിക്കുന്നത്.
നിഗമനംഫേസ്‌ബുക്കിലൂടെയുള്ള സ്വാതന്ത്ര്യദിനാശംസയില്‍ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലിന്ഇന്ത്യന്‍ പതാക മാറിപ്പോയി എന്ന വിമര്‍ശനത്തില്‍ കഴമ്പില്ല‍. ഡോവലിന്‍റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നല്ല വിവാദപോസ്റ്റ്. ഫാന്‍ പേജില്‍ നിന്നാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.

Latest Videos

click me!