Web Desk | Published: Mar 14, 2025, 4:00 PM IST
ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗെതർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് ഹേമന്ത് മേനോൻ. ഡോക്ടർ ഇൻ ലൗ എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായ. ചെറുതും വലുതമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹേമന്ത് ശരത് ചന്ദ്രൻ ആർ. ജെ സംവിധാനം നിർവഹിച്ച ഔസേപ്പിന്റെ ഒസ്യത്ത് എന്ന ചിത്രത്തിൽ റോയ് എന്ന വേഷത്തിലാണ് ഏറ്റവുമൊടുവിലായി എത്തിയത്.