സൂപ്പര്‍ രുചിയില്‍ നല്ല ചുവന്ന മീൻ കറി തയ്യാറാക്കാം; റെസിപ്പി

രുചികരമായ നല്ല ചുവന്ന മീൻ കറി തയ്യാറാക്കിയാലോ? രുചിക്കാലത്തിൽ ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.  
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാനായി നല്ല ചുവന്ന മീൻ കറി തയ്യാറാക്കിയാലോ? 

Latest Videos

വേണ്ട ചേരുവകൾ

മീൻ - 1 കിലോ 
എണ്ണ -3 സ്പൂൺ 
കടുക് -1 സ്പൂൺ 
മുളക് - 4 എണ്ണം 
പച്ചമുളക് - 2 എണ്ണം 
കറിവേപ്പില -2 തണ്ട് 
ഇഞ്ചി- 2 സ്പൂൺ 
വെളുത്തുള്ളി - 2 സ്പൂൺ 
കാശ്മീരി മുളക് പൊടി -2 സ്പൂൺ 
തക്കാളി -3 എണ്ണം 
മുളക് പൊടി - 2 സ്പൂൺ 
മഞ്ഞൾ പൊടി -1 സ്പൂൺ 
ഉലുവ പൊടി -1/2  സ്പൂൺ 
മല്ലി പൊടി -2 സ്പൂൺ 
ഉപ്പ് - 1 സ്പൂൺ 
വെള്ളം -1 ഗ്ലാസ്‌ 
പുളി വെള്ളം -1 ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം   

മീൻ നല്ലതുപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. ഇനി ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം അതിലേക്ക് തക്കാളി അരിഞ്ഞതും ഉപ്പും ചേർത്ത് വഴറ്റി ഉടച്ചെടുക്കുക. ശേഷം അതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി, ആവശ്യത്തിന് ഉലുവ പൊടി തുടങ്ങിയവ ചേർത്തു നന്നായിട്ട് ഇതിനെ മൂപ്പിക്കുക. നല്ല ചുവന്ന നിറം ആയതിനു ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് മീനും  ഉപ്പും ചേർത്ത് കറിവേപ്പിലയുമിട്ട് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചു വറ്റിച്ചെടുക്കുക. ഇതോടെ മീന്‍ കറി റെഡി. 

Also read: വീട്ടില്‍ തയ്യാറാക്കാം നല്ല ടേസ്റ്റി ഉന്നക്കായ; റെസിപ്പി

click me!