Vishu 2025 : ഇത്തവണത്തെ വിഷു സദ്യയിലൊരുക്കാം പാലക്കാടൻ ചക്ക എരിശ്ശേരി ; റെസിപ്പി

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി'യില്‍ ഇന്ന് ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

vishu sadya special chakka erissery

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

വേണ്ട ചേരുവകൾ 

മൂത്ത പച്ച ചക്കച്ചുള                          ഒരു കപ്പ് 

ചക്കക്കുരു                                          10 എണ്ണം

വെള്ളം                                               ആവശ്യത്തിന് 

ഉപ്പ്                                                         പാകത്തിന് 

മഞ്ഞൾപ്പൊടി                                  അര ടീസ്പൂൺ 

മുളകുപൊടി                                    മുക്കാൽ ടീസ്പൂൺ 

അരയ്ക്കാൻ

തേങ്ങ ചിരകിയത്                                  ഒരു മുറി

ജീരകം                                                    കാൽ ടീസ്പൂൺ 

 വറുത്തെടുക്കാൻ

വെളിച്ചെണ്ണ                                        ആറ് ടീസ്പൂൺ 

കടുക്                                                   ഒരു ടീസ്പൂൺ 

ഉഴുന്നുപരിപ്പ്                                      ഒരു ടീസ്പൂൺ 

മുളക്                                                     രണ്ടെണ്ണം 

കറിവേപ്പില                                         2 തണ്ട് 

തേങ്ങ ചിരകിയത്                             കാൽ മുറി

ഉണ്ടാക്കുന്ന വിധം 

ആദ്യം ചക്കച്ചുളയും കുരുവും ചെറുതായി മുറിച്ച് വയ്ക്കുക. തേങ്ങയും ജീരകവും അല്പം വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
ചെറുതായി മുറിച്ചു വച്ചിരിക്കുന്ന ചക്കച്ചുളയും കുരുവും ഉപ്പും മുളകുപൊടിയും മഞ്ഞൾപൊടിയും പാകത്തിന് മാത്രം വെള്ളവും ചേർത്തിളക്കി വേവിക്കുക. കഷണങ്ങൾ നന്നായി വെന്താൽ വലിയ സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക.

നാളികേരം അരച്ചത് ചേർത്തിളക്കി ആറേഴു മിനിറ്റ് പാകം ചെയ്യുക. വെള്ളം കുറവായതിനാൽ അടിയിൽ പിടിക്കാതെ നോക്കണം. നല്ല കുഴഞ്ഞ പരുവത്തിൽ ഇരിക്കണം കറി. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പും കറിവേപ്പിലയും മുളകും ചേർത്ത് മൂപ്പിച്ച് തേങ്ങ ചിരകിയത് ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ  കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. സ്വാദുള്ള പാലക്കാടൻ സ്പെഷ്യൽ ചക്ക എരിശ്ശേരി തയ്യാർ. 

ഈ വിഷുവിന് വ്യത്യസ്ത രീതിയിൽ ചക്ക പായസം ഉണ്ടാക്കിയാലോ ?

 

vuukle one pixel image
click me!