പേശികളുടെ വളർച്ചയ്ക്ക് അഥവാ മസില്‍ പെരുപ്പിക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

പേശികളുടെ വളർച്ച ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് പ്രധാനമാണ്. മസില്‍ കൂട്ടാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. 

9 fruits to build muscles

ഉറച്ച മസിൽ ഉണ്ടാകണമെന്ന ആഗ്രഹം ഫിറ്റ്നസ്സിൽ ശ്രദ്ധിക്കുന്ന ഏതൊരു വ്യക്തിക്കും ഉണ്ടാകും. പേശികളുടെ വളർച്ച ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് പ്രധാനമാണ്. മസില്‍ കൂട്ടാന്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പേശികളുടെ വളർച്ചയ്ക്ക് അഥവാ മസില്‍ പെരുപ്പിക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം. 

1. നേന്ത്രപ്പഴം 

Latest Videos

പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളർച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും ഇവ കഴിക്കാം. 

2. പേരയ്ക്ക 

പേരയ്ക്കയിലെ വിറ്റാമിന്‍ സി കൊളാജന്‍ ഉല്‍പാദിപ്പിക്കാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. മാതളം 

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. 

4. പപ്പായ 

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

5. പാഷൻഫ്രൂട്ട്

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പാഷൻഫ്രൂട്ട് കഴിക്കുന്നതും മസിൽ വീണ്ടെടുക്കാൻ സഹായിക്കും. 

6. അവക്കാഡോ 

ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവ അടങ്ങിയ അവക്കാഡോയും പേശികള്‍ക്ക് ഗുണം ചെയ്യും. 

7. ബെറി പഴങ്ങള്‍ 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളും പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്.  

8. പൈനാപ്പിള്‍

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പൈനാപ്പിളും പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.  

9. സിട്രസ് പഴങ്ങള്‍ 

ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ അടങ്ങിയ സിട്രസ് പഴങ്ങളും പേശികള്‍ക്ക് നല്ലതാണ്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന 12 കാര്യങ്ങള്‍

tags
vuukle one pixel image
click me!