പീച്ചിങ്ങയും ഉരുളക്കിഴങ്ങും കൊണ്ടൊരു കിടിലൻ വിഭവം തയ്യാറാക്കിയാലോ ?

പീച്ചിങ്ങയും ഉരുളക്കിഴങ്ങും കൊണ്ടൊരു കിടിലൻ വിഭവം തയ്യാറാക്കിയാലോ? ആരതി എ ജെ തയ്യാറാക്കിയ പാചകക്കുറിപ്പ്.

home made peechil potato recipe

 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

വേണ്ട ചേരുവകൾ 

പീച്ചിൽ / പീച്ചിങ്ങ  1 എണ്ണം 
ഉരുളകിഴങ്ങ്             1 എണ്ണം 
വെളുത്തുള്ളി           6 അല്ലി
പച്ചമുളക്                    2 എണ്ണം
ഉലുവ                          1 സ്പൂൺ
കടുക്                          1 സ്പൂൺ
കായം                          1 സ്പൂൺ
ഉപ്പ്                             ആവശ്യത്തിന്
മഞ്ഞൾ പൊടി         1 ടീസ് സ്പൂൺ

തയ്യാറാക്കുന്ന വിധം 

ആദ്യമായി പാനിലേക്ക് എണ്ണ ഒഴിച്ച് കടുക് ഉലുവ എന്നിവ ഇട്ട് പൊട്ടിക്കുക. അതോന്ന് പൊട്ടിവരുമ്പോ ചെറുതായി അരിഞ്ഞ വെളു ത്തുള്ളി കൂടെ ഇട്ട് അതൊരു ഗോൾഡൺ കളർ ആകുമ്പോ ഉരുളകിഴങ്ങ് ,പച്ചമുളക് ഇട്ട്  അതോടൊപ്പം മഞ്ഞൾപൊടി ,കായം ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് ചെറുതായൊന്നു കിഴങ്ങ് വേവിച്ചെടുക്കണം. (പൊടികൾ കരിഞ്ഞു പോകതിരിക്കാനാണ് ഉരുള കിഴങ്ങ് ഒപ്പം ഇട്ട് കൊടുത്തത്).
ഇനി അരിഞ്ഞ് വച്ചേക്കുന്ന പീച്ചിൽ കൂടെ ഇട്ട് ഒരു 5-10 മിനിട്ട് അടച്ചു വയ്ച്ചു വേവിച്ചെടുക്കാം. സ്വദിഷ്ടമായ പീച്ചിൽ ഉരുളക്കിഴങ്ങ് കറി തയ്യാർ.

 

 

vuukle one pixel image
click me!