ചിക്കൻ കട്‌ലറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം നോമ്പുതുറ വിഭവങ്ങൾ. ഇന്ന് അനീഷ ഷിബിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

home made chicken cutlet recipe

 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

 


 

വേണ്ട ചേരുവകൾ

ചിക്കൻ                                                500 ഗ്രം (boneless)
ഉരുളകിഴങ്ങ്                                      2 എണ്ണം ( പുഴുങ്ങി പൊടിച്ച് വയ്ക്കണം)
സവാള                                                1 എണ്ണം  ( ചെറുതായി അരിഞ്ഞത്)
ഇഞ്ചി                                                   ഒരു കഷ്ണം ചതച്ച് എടുത്തത്
പച്ച മുളക്                                           3 എണ്ണം
ഗരം മസാല                                      1 ടീസ്പൂൺ
കുരുമുളക് പൊടി                          1 ടീസ്പൂൺ
മുട്ട                                                       2 ( കലക്കി  വച്ചത്) 
കറിവേപ്പില                                    ആവിശ്യത്തിന്
ബ്രെഡ് പൊടിച്ചത്                        ആവിശ്യത്തിന്
മഞ്ഞൾ പൊടി                               ആവിശ്യത്തിന്
മല്ലിയില
നാരങ്ങ നീര്                                         അര സ്പൂൺ
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം 

ചിക്കൻ ആദ്യം മഞ്ഞൾ പൊടി, കുരുമുളക് പൊടി, ആവിശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ച് മിക്സിയിൽ ഇട്ട് ഒന്നു കറക്കി എടുക്കുക .ഈ ചിക്കൻ പാനിൽ ഒന്ന് ചൂടാക്കി മാറ്റി വയ്ക്കുക.ശേഷം ഈ പാനിൽ 2 ടീസ്പൂൺ എണ്ണ ഒഴിച്ച് ഇഞ്ചി , പച്ചമുളക്, സവാള,കറി വേപ്പില ചേർത്ത്  വഴറ്റിയ ശേഷം പാനിൽ ചൂടാക്കി മാറ്റി വെച്ച ചിക്കൻ, ഉരുളക്കിഴക്, ഉപ്പ്, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായ് മിക്സ് ചെയ്ത് അതിലേക്ക് കുറച്ച് മല്ലിയിലയും നാരങ്ങ നീരും ചേർത്ത് വയ്ക്കുക. ഇഷ്ടമുള്ള ആകൃതിയിൽ ഈ മിശ്രിതത്തെ ആക്കി  കലക്കി വച്ച മുട്ടയിലും റൊട്ടിപൊടിയിലും മുക്കി എണ്ണയിൽ വറുത്ത് എടുക്കാം.  ചിക്കന്‍ കട്‌ലറ്റ് തയ്യാർ...

റമദാൻ സ്പെഷ്യൽ ഗോതമ്പ് ഇലയട ; റെസിപ്പി

 

 

vuukle one pixel image
click me!