ഉരുളക്കിഴങ്ങ് കൊണ്ട് കിടിലന്‍ ദം ബിരിയാണി തയ്യാറാക്കാം; റെസിപ്പി

പെരുന്നാള്‍ പ്രമാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഈദ് സ്പെഷ്യല്‍ ബിരിയാണികൾ. ഇന്ന് ലീന ലാല്‍സണ്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്. 
 

variety and tasty Aloo biryani recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

variety and tasty Aloo biryani recipe

Latest Videos

 

ആലു ബിരിയാണി അഥവാ ഉരുളക്കിഴങ്ങ് കൊണ്ട്  ദം ബിരിയാണി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. 

വേണ്ട ചേരുവകൾ

ബേബി പൊട്ടറ്റോ - 500 ഗ്രാം
വേവിച്ച ബസ്മതി റൈസ് - 750 ഗ്രാം
ഉള്ളി - ബിരിയാണിക്ക് വേണ്ടി 3 ഇടത്തരം വലിപ്പമുള്ളതും അരിഞ്ഞതും, ദം അലങ്കരിക്കാൻ 2 ഇടത്തരം വലിപ്പമുള്ളതും അരിഞ്ഞതും
തക്കാളി - 4 ചെറുത് അരിഞ്ഞത്
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - 50 ഗ്രാം
പച്ചമുളക് - 5 മുതൽ 6 വരെ അരിഞ്ഞത്
മല്ലി ഇല - ഒരു പിടി നന്നായി അരിഞ്ഞത്
പുതിനയില - ഒരു പിടി നന്നായി അരിഞ്ഞത്
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1 മുതൽ 2 ടീസ്പൂൺ
ചുവന്ന മുളകുപൊടി - 1 ടീസ്പൂൺ
കശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
ഗരം മസാലപ്പൊടി - 1 ടീസ്പൂൺ
എണ്ണ - 3 ടീസ്പൂൺ
നെയ്യ് - 1 ടീസ്പൂൺ
ഷാഹി ജീര - 1 ടീസ്പൂൺ
കറുവപ്പട്ട തണ്ട് - 4 മുതൽ 5 വരെ അര ഇഞ്ച് വലിപ്പം
ഗ്രാമ്പൂ - 4 മുതൽ 5 എണ്ണം
പച്ച ഏലയ്ക്ക - 4 മുതൽ 5 എണ്ണം
കറുത്ത ഏലയ്ക്ക - 1 മുതൽ 2 എണ്ണം 
സ്റ്റാർ അനീസ് - 2 എണ്ണം 
വെള്ളം - 1 കപ്പ്
ഉപ്പ്- ആവശ്യത്തിന് 

തയ്യാറാകുന്ന വിധം 

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ഇനി അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ജീരകം, സവാള, തക്കാളി, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, പിന്നെ മുകളിൽ കൊടുത്തിട്ടുള്ള മസാലക്കൂട്ടുകൾ എന്നിവ എല്ലാം ചേർത്ത് നല്ലതുപോലെ ഒന്ന് വഴറ്റിയെടുക്കുക. ഇനി നന്നായിട്ട് ഇതൊന്നു വഴറ്റിയെടുത്തതിനുശേഷം അതിലേയ്ക്ക് ചെറിയ വലിപ്പത്തിലുള്ള ഉരുളക്കിഴങ്ങുകള്‍ കൂടി ചേർത്തു കൊടുക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവുമൊഴിച്ച് നന്നായിട്ട് തിളച്ച് കുറുകി ഒരു കറിയായി വരുന്ന സമയത്ത് അതില്‍ നിന്നും കുറച്ച് മാറ്റി വെച്ചതിന് ശേഷം  വേവിച്ച അരി കൂടി ചേര്‍ത്ത് കൊടുക്കാം. എന്നിട്ട് ഉള്ളി, മല്ലിയില, കറിവേപ്പില എന്നിവ കൊണ്ട് അലങ്കരിച്ചു കൊടുക്കാവുന്നതാണ്. വീണ്ടും അടുത്ത ലെയറില്‍ മാറ്റി വെച്ച ഉരുളക്കിഴങ്ങ് മസാല ഇടാം. ശേഷം  ചെറുതീയിൽ 5 മിനിറ്റ് ദം ഇട്ട് വെച്ചാല്‍ സംഭവം റെഡി. 

Also read: തലശ്ശേരി സ്റ്റൈല്‍ ചിക്കന്‍ ദം ബിരിയാണി തയ്യാറാക്കാം; റെസിപ്പി

vuukle one pixel image
click me!