സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടും; 3 ജില്ലകളിൽ യെല്ലോ അലർട്ട്, താപനിലയിൽ മാറ്റമുണ്ടാവില്ല

ഉഷ്ണ തരംഗ സാധ്യതകൾ കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. 

summer monsoon is likely to improve in the state by Wednesday. The Meteorological Department has issued a yellow alert for Palakkad, Malappuram and Wayanad districts on Wednesday

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ മെച്ചപ്പെടാൻ സാധ്യത. ബുധനാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടും. എങ്കിലും പകൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ല.

ഉഷ്ണ തരംഗ സാധ്യതകൾ കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. കുടിവെള്ളം ഉറപ്പാക്കാനും പകൽസമയങ്ങളിൽ പുറംജോലിക്കാർക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഇന്നലെ പാലക്കാട് സ്റ്റേഷനിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. 

Latest Videos

പ്രധാനമന്ത്രിയായതിന് ശേഷം മോദി ആ​ദ്യമായി ആർഎസ്എസ് ആസ്ഥാനത്ത്; മോഹൻ ഭാ​ഗവതുമായി കൂടിക്കാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!