കുട്ടികൾക്കായുള്ള കെ.ടി.ഡി.സി യുടെ അവധിക്കാല പാക്കേജ്‌

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ

KTDC Summer vacation family holiday package in kerala

കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെന്റ്‌ കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു.

പ്രശാന്ത സുന്ദരമായ കോവളം, വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാറും പൊന്മുടിയും വയനാടും, കായൽപ്പരപ്പിന്റെ പ്രശാന്തതയുള്ള കുമരകവും ആലപ്പുഴയും കൊല്ലവും, കൊച്ചിയും കൂടാതെ തിരുവനന്തപുരത്തെയും മലമ്പുഴയിലെയും കെ.ടി.ഡി.സി റിസോർട്ടുകളിലും മണ്ണാർക്കാട്‌, നിലമ്പൂർ , കൊണ്ടോട്ടി തുടങ്ങിയ ടാമറിൻഡ്‌ ഈസി ഹോട്ടലുകളിലുമാണ്‌ അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്‌.

Latest Videos

പ്രസ്തുത പാക്കേജുകൾ വളർന്നു വരുന്ന തലമുറയ്ക്ക്‌ കേരളം കാണാൻ അവസരം ഒരുക്കുന്നതിനായാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. രക്ഷിതാക്കൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 2 രാത്രി / 3 പകലുകൾക്കുമുള്ള മുറി വാടക, പ്രാതൽ, നികുതി എന്നിവ ഉൾപ്പെടെ 4,555/- രൂപ മുതൽ 38,999/- രൂപ വരെയുള്ള പാക്കേജുകൾ 2025 ഏപ്രിൽ മെയ്‌ മാസങ്ങളിൽ ലഭ്യമാണ്‌. ഇതിനുപുറമെ 'കെ.ടി.ഡി.സി മൊമെൻറ്സ്‌, 'കെ ടി ഡി സി മാർവെൽ, കെടി ഡി സി മാജിക്‌, എൽ. ടി. സി തുടങ്ങിയ പാക്കേജുകൾ ഗതാഗത സൗകര്യങ്ങളുൾപ്പെടെ നൽകിവരുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ കെടിഡിസി വെബ്സൈറ്റ് www.ktdc.com/packages അല്ലെങ്കിൽ 9400008585/18004250123/0471 -2316736, 2725213 എന്ന നമ്പറിലോ centralreservations@ktdc.com ഇ-മെയിലിലോ നേരിട്ട് അതാത്‌ റിസോർട്ടുകളിലോ ബന്ധപ്പെടാവുന്നതാണ്‌.
 

vuukle one pixel image
click me!