പതിവായി സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

സെലീനിയവും സിങ്കും മഗ്നീഷ്യവും വിറ്റാമിന്‍ ഇയും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
 

health benefits of eating sunflower seeds daily

വിറ്റാമിനുകള്‍, ആന്‍റിഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഫോളേറ്റ്, മറ്റ് ധാതുക്കള്‍, നാരുകൾ തുടങ്ങിയവ അടങ്ങിയതാണ് സൂര്യകാന്തി വിത്തുകൾ. പതിവായി സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. സെലീനിയവും സിങ്കും മഗ്നീഷ്യവും വിറ്റാമിന്‍ ഇയും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

ആരോഗ്യകരമായ കൊഴുപ്പും നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകള്‍ അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറവുമുള്ള സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. മഗ്നീഷ്യം, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

Latest Videos

ഫൈബര്‍ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  പ്രോട്ടീനും ഫൈബറും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും മഗ്നീഷ്യവും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകൾ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍

youtubevideo

tags
vuukle one pixel image
click me!