പുകവലി, മലിനവായു ശ്വസിക്കുക, തണുത്ത കാലാവസ്ഥ തുടങ്ങിയവയൊക്കെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
മോശം ജീവിതശൈലിയാണ് പലപ്പോഴും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ മോശമാക്കുന്നത്. പുകവലി, മലിനവായു ശ്വസിക്കുക, തണുത്ത കാലാവസ്ഥ തുടങ്ങിയവയൊക്കെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. മഞ്ഞള്‍
'കുര്‍കുമിന്‍' എന്ന വസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. കുര്‍ക്കുമിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുമുണ്ട്. ഇവ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെ ഫലപ്രദമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
2. വെളുത്തുള്ളി
ആന്‍റി മൈക്രോബിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ നീര്‍ക്കെട്ടും അണുബാധകള്‍ക്കുള്ള സാധ്യതയെ കുറയ്‌ക്കും.
3. ഉള്ളി
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഉള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
4. ഇഞ്ചി
ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധയെ തടയാൻ ഇഞ്ചിയ്ക്ക് കഴിയും. ഇഞ്ചിയിലെ ജിഞ്ചറോള്‍ ആണ് ഇതിന് സഹായിക്കുന്നത്. ജിഞ്ചറോളിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്.
5. ഇലക്കറികള്‍
ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
6. ബീറ്റ്റൂട്ട്
നൈട്രേറ്റ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ടും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
7. ബെറി പഴങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കൂ; അറിയാം ഗുണങ്ങൾ