ചര്‍മ്മം തിളങ്ങാന്‍ കുടിക്കാം അഞ്ച് ചേരുവകള്‍ കൊണ്ട് തയ്യാറാക്കിയ കിടിലന്‍ ജ്യൂസ്

തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒരു പാനീയത്തെ പരിചയപ്പെട്ടാലോ?

goddess glow juice for skin and strong immunity

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും കൊളാജനും അടങ്ങിയ ഭക്ഷണങ്ങളാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി തിരഞ്ഞെടുക്കേണ്ടത്. അത്തരത്തില്‍ തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒരു പാനീയത്തെ പരിചയപ്പെട്ടാലോ? ബ്യൂട്ടി ഓതറായ വസുധ റായ് ആണ് ഈ ഗോഡസ് ഗ്ലോ ജ്യൂസിന്റെ റെസിപ്പി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ബീറ്റ്‌റൂട്ട്, ക്യാരറ്റ്, നെല്ലിക്ക, മഞ്ഞള്‍, ഇഞ്ചി എന്നീ അഞ്ച് ചേരുവകള്‍ കൊണ്ടാണ് ഈ ഗോഡസ് ഗ്ലോ ജ്യൂസ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ആദ്യം രണ്ടോ മൂന്നോ ബീറ്റ്‌റൂട്ട്, അഞ്ച് നെല്ലിക്ക, 6-8 ക്യാരറ്റ്, ഒരു ചെറിയ കഷണം മഞ്ഞളും ഇഞ്ചിയും എടുക്കുക. എന്നിട്ട് ഇവ വൃത്തിയാക്കി ജ്യൂസറില്‍ അടിച്ചെടുക്കുകയേ വേണ്ടൂ. 

Latest Videos

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. വിറ്റാമിന്‍ എയാല്‍ സമൃദ്ധമാണ് ക്യാരറ്റ്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ഇവയെല്ലാം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ഏറെ ഗുണം ചെയ്യും.  മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിനും, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയും സ്കിന്‍ ഗ്ലോ ചെയ്യാനും ഇമ്മ്യൂണിറ്റി വര്‍ധിപ്പിക്കാനും  സഹായിക്കും. 

 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: രാവിലെ വെറും വയറ്റില്‍ കഞ്ഞിവെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍


 

vuukle one pixel image
click me!