ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ശരത്ത് വീണ്ടും ആന്റണിക്കൊപ്പം ജോലിക്ക് പോവാനൊരുങ്ങുന്ന വിഷമത്തിലാണ് ലക്ഷ്മി. രേവതിയോട് എങ്ങനെയെങ്കിലും ശരത്തിനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പറയാൻ ലക്ഷ്മി ഉടൻ രേവതിയെ വിളിച്ചു. അവളോട് ഒന്ന് വീട് വരെ വരാൻ ലക്ഷ്മി ആവശ്യപ്പെട്ടു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
'അമ്മ പറഞ്ഞ പ്രകാരം രേവതി വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. അപ്പോഴേക്കും ശരത്ത് ആന്റണിക്കൊപ്പം പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. രേവതി എത്ര പറഞ്ഞിട്ടും ശരത്ത് അത് കേൾക്കാൻ കൂട്ടാക്കിയില്ല. അമ്മയും ദേവുവും മാറി മാറി ആന്റണിക്കൊപ്പം ജോലിക്ക് പോകരുതെന്ന് പറഞ്ഞെങ്കിലും ശരത്ത് അതും കേട്ടില്ല. സച്ചിയേട്ടന്റെ കാര്യം നോക്കിയാൽ മതിയെന്നും , അയാൾ തനിയ്ക്ക് ആരുമല്ലെന്നും പറഞ്ഞ് ശരത്ത് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ശരത്തിന്റെ പെരുമാറ്റം കണ്ട് രേവതിയ്ക്ക് നല്ല ദേഷ്യം വന്നെങ്കിലും അവനോട് അവൾ സമ്യമനത്തോടെ തന്നെയാണ് പെരുമാറിയത്.
അതേസമയം സുധി ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത് എന്നറിഞ്ഞ വിഷമത്തിലാണ് ശ്രുതി. അക്കാര്യം അവൾ മീരയോട് പറയുകയായിരുന്നു. സുധി സത്യത്തിൽ ശ്രുതിയെക്കാൾ വലിയ കള്ളനാണ് എന്നാണ് മീര അഭിപ്രായം പറഞ്ഞത്. അപ്പോഴാണ് ശ്രുതിയുടെ കയ്യിൽ നിന്നും പതിവായി കാശ് വാങ്ങാറുള്ള ദാസ് അങ്ങോട്ട് എത്തിയത്. ദാസിനെ കണ്ടതും ശ്രുതി ആകെ ഞെട്ടിപ്പോയി. പതിവുപോലെ ദാസ് ശ്രുതിയോട് പണം തരാൻ ആവശ്യപ്പെട്ടെങ്കിലും തന്റെ കയ്യിൽ ഇപ്പോൾ ഇല്ലെന്നും പിന്നീട് തരാമെന്നും പറഞ്ഞ് എങ്ങനെയൊക്കെയോ ശ്രുതി അയാളെ മടക്കി അയച്ചു. എന്നാൽ പാർലർ ഉടമയ്ക്ക് ശ്രുതിയുടെയും ദാസിന്റെയും പെരുമാറ്റത്തിൽ നിന്നും ചില കള്ളത്തരങ്ങൾ ഉള്ളപോലെ തോന്നിയിട്ടുണ്ട്.
അതേസമയം വീട്ടിൽ നിന്നും പോയ ശരത്ത് ആന്റണിക്കൊപ്പം നേരെ പോയത് സച്ചിയുടെ അടുത്തേയ്ക്ക് ആയിരുന്നു. മഹേഷും കൂട്ടുകാരും എന്തിനാണിപ്പോൾ വീണ്ടും ഇങ്ങോട്ട് വന്നതെന്ന് പലതവണ ചോദിച്ചിട്ടും ശരത്തോ ആന്റണിയോ അതിന് മറുപടി പറയാൻ തയ്യാറായില്ല. ശേഷം ശരത്ത് നേരെ ഒരു കെട്ട് പണവുമായി സച്ചിയുടെ അടുത്ത് ചെന്ന് നിൽക്കുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് അടുത്ത ദിവസം കാണാം.