അപ്രതീക്ഷിത നീക്കവുമായി സല്‍മാൻ ഖാൻ, കളക്ഷനില്‍ ആ നേട്ടത്തില്‍ എത്തുമോ സികന്ദര്‍?

അപ്രതീക്ഷ നീക്കവുമായാണ് സല്‍മാൻ സിക്കന്ദര്‍ തിയറ്ററുകളില്‍ എത്തിച്ചത്.

Salman Khan Sikandar opening collection prediction box office

സല്‍മാൻ ഖാൻ നായകനായി വന്ന ചിത്രമാണ് സികന്ദര്‍. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. ഏകദേശം 40 മുതല്‍ 50 കോടി വരെ ചിത്രം ഓപ്പണിംഗില്‍ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു സികന്ദര്‍ ഞായറാഴ്‍ച തന്നെ തിയറ്ററുകളില്‍ എത്തിക്കാൻ തീരുമാനിച്ചത്.

മികച്ച ബോക്സ് ഓഫീസ് റണ്‍ ചിത്രത്തിന് ലഭിക്കുമെന്നും മിക്കവാറും സികന്ദര്‍ 50 കോടി ഓപ്പണിംഗില്‍ നേടുമെന്നു പിവിആര്‍ ഐനോക്സ് ലിമിറ്റഡ് റവന്യൂ ആൻഡ് ഓപ്പറേഷൻ സിഇഒ ഗൗതം ഗുപ്‍ത അവകാശപ്പെടുന്നു. എന്നാല്‍ മികച്ച പ്രതികരണമല്ല ചിത്രത്തിന് തിയറ്റുകളില്‍ നിന്ന് ലഭിക്കുന്നത്. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നും അതിനാല്‍ത്തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും വെങ്കി റിവ്യൂസ് എന്ന ​ഹാന്‍ഡില്‍ കുറിച്ചു. ജീവനില്ലാത്ത കഥയുള്ള, എന്‍​ഗേജ് ചെയ്യിക്കാത്ത, ഡള്‍ ആക്ഷന്‍ ഡ്രാമ എന്നാണ് ലെറ്റ്സ് സിനിമ എന്ന ​ഹാന്‍ഡില്‍ കുറിച്ചിരിക്കുന്നത്.

Latest Videos

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി.

ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്‍മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്‍ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്.

Read More: എമ്പുരാനെക്കുറിച്ച് വൻ പ്രഖ്യാപനവുമായി പൃഥ്വിരാജ് രംഗത്ത്, 'അതൊക്കെ ചലഞ്ചിംഗായിരുന്നു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!