ഈ '100 കോടി ക്ലബ്ബ്' മലയാളത്തില്‍ ആദ്യം! ബാഹുബലിയുടെയും കെജിഎഫിന്‍റെയും വഴിയേ എമ്പുരാന്‍

മാര്‍ച്ച് 27 ന് തിയറ്ററുകളിലെത്തിയ ചിത്രം

empuraan becomes first malayalam movie to reach 100 crore worldwide share mohanlal prithviraj sukumaran

മലയാളത്തില്‍ എക്കാലത്തെയും വലിയ ഹിറ്റിലേക്കുള്ള കുതിപ്പിലാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വമ്പന്‍ പ്രീ റിലീസ് ഹൈപ്പോടെയാണ് റിലീസ് ചെയ്യപ്പെട്ടത്. പ്രേക്ഷകര്‍ ഈ ചിത്രം എത്രത്തോളം കാത്തിരിക്കുന്നുവെന്നതിന് ഉദാഹരണമായിരുന്നു റിലീസ് ദിനത്തില്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തിയ ജനം. തിയറ്ററുകളിലെ ആരവം പിന്നീടുള്ള ദിനങ്ങളിലും തുടര്‍ന്നതോടെ 100, 200 കോടി ക്ലബ്ബുകളൊക്കെ അനായാസം ചിത്രം ഓടിക്കയറി. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍.

100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രം ആയിരിക്കുകയാണ് എമ്പുരാന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. ട്രാക്കര്‍മാര്‍ ഇന്നലെ വൈകിട്ട് മുതല്‍ പറയുന്ന ഈ നേട്ടം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മലയാള സിനിമയ്ക്ക് ഇതുവരെ 100 കോടി ഷെയര്‍ വന്നിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന്‍റെ വീഡിയോയുമായി ചേര്‍ത്താണ് മോഹന്‍ലാല്‍ ആരാധകര്‍ എമ്പുരാന്‍റെ നേട്ടം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.

Latest Videos

തെന്നിന്ത്യന്‍ സിനിമയില്‍ 100 കോടി ഷെയര്‍ നേട്ടത്തിലേക്ക് അവസാനമെത്തുന്നത് മോളിവുഡ് ആണ്. ട്രാക്ക് ടോളിവുഡിന്‍റെ കണക്കനുസരിച്ച് റോബോ എന്ന 2010 ചിത്രത്തിലൂടെ തമിഴ് സിനിമയാണ് സൗത്ത് ഇന്ത്യയില്‍ ആദ്യമായി 100 കോടി ഷെയര്‍ നേട്ടം കൈവരിച്ചത്. ബാഹുബലിയിലൂടെ തെലുങ്ക് സിനിമയും കെജിഎഫിലൂടെ കന്നഡ സിനിമയും സമാന നേട്ടം സ്വന്തമാക്കി. അതേസമയം ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമാണ് എമ്പുരാന്‍. 

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; 'ടീച്ചറമ്മ'യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!