സണ്ണി ഡിയോളിന്‍റെ കരിയറിലെ മൂന്നാമത്തെ വലിയ കളക്ഷന്‍: പക്ഷെ പടം കരകയറുമോ എന്ന് പറയാന്‍ പറ്റില്ല !

Published : Apr 17, 2025, 03:39 PM IST
സണ്ണി ഡിയോളിന്‍റെ കരിയറിലെ മൂന്നാമത്തെ വലിയ കളക്ഷന്‍: പക്ഷെ പടം കരകയറുമോ എന്ന് പറയാന്‍ പറ്റില്ല !

Synopsis

സണ്ണി ഡിയോളിന്റെ ജാട്ട്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി. ഏഴ് ദിവസത്തിനുള്ളിൽ 57.50 കോടി രൂപ നേടിയെങ്കിലും, കേസരി ചാപ്റ്റർ 2 റിലീസാകുന്നതോടെ ചിത്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.

മുംബൈ: സണ്ണി ഡിയോളിന്റെ ഏറ്റവും പുതിയ റിലീസായ 'ജാട്ട്', അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ബുധനാഴ്ച തന്നെ മികച്ച കളക്ഷൻ നേടി. ഏകദേശം 4 കോടി രൂപയാണ് ബുധനാഴ്ച ചിത്രം നെറ്റ് കളക്ഷന്‍ നേടിയത് എന്നാണ് ട്രേഡ് വെബ്‌സൈറ്റ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. സണ്ണി ഡിയോളിന്‍റെ 'ഗദർ' ഫിലിം സീരീസിന് തൊട്ടുപിന്നിലാണ് ഇപ്പോള്‍ ജാട്ട്.

റിലീസ് ചെയ്ത് ഏഴ് ദിവസങ്ങൾക്ക് ശേഷം, 'ജാത്ത്' ഏകദേശം 57.50 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ ഇന്ത്യയില്‍  നേടിയിട്ടുണ്ട്. ആദ്യ ആഴ്ചയില്‍ ചിത്രം ഏകദേശം 60 കോടി രൂപയുടെ നെറ്റ് നേടുമെന്നാണ് വിവരം. എന്നാല്‍ ചിത്രം വന്‍ വിജയം  നേടാനുള്ള സാധ്യത അവശേഷിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. 100 കോടിയോളമാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് കണക്കുകള്‍ പറയുന്നത്. അതിനാല്‍ തന്നെ മുടക്ക് മുതല്‍ ഇന്ത്യയിലെ കളക്ഷനില്‍ ചിത്രം നേടുമോ എന്ന സംശയം പോലും ഉണ്ട്. 

ജാട്ട് ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷന്‍ ഇങ്ങനെയാണ്

ആദ്യ ദിനം -      9.5   കോടി
രണ്ടാം ദിനം:   7   കോടി
മൂന്നാം ദിനം:   9.75   കോടി
നാലാം ദിനം:   14   കോടി
അഞ്ചാം ദിനം:  7.25   കോടി
ആറാം ദിനം:   6   കോടി
ഏഴാം ദിനം:      4   കോടി

ബോക്സ് ഓഫീസിൽ സുഗമമായ പ്രകടനം കാഴ്ചവയ്ക്കാൻ 'ജാട്ടിന്' ഒരു ദിവസം കൂടി മാത്രമാണ് ബാക്കി. നാളെ പ്രദർശനത്തിന് എത്തുന്ന 'കേസരി ചാപ്റ്റർ 2' യിൽ നിന്ന് കടുത്ത മത്സരം ചിത്രം നേരിടുന്നുണ്ട്. വന്‍ പ്രതീക്ഷകളോടെയാണ് അക്ഷയ് കുമാർ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. 

ആദ്യ ദിവസങ്ങളിൽ തന്നെ നല്ലൊരു വിഭാഗം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് കേസരി 2 ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ ഈ ചിത്രത്തിന്‍റെ പ്രകടനം അനുസരിച്ചാണ് ജാട്ടിന്‍റെയും ഭാവി.

ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സായാമി ഖേർ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. 

100 കോടി മുടക്കി എടുത്ത പടം, രണ്ടാം ദിനം നഷ്ടം 400 ഷോകള്‍: 500 കോടിപടത്തിലെ നായകന്‍റെ ചിത്രത്തിന് എന്ത് പറ്റി

രണ്ടാം ദിനം പടം വീണു എന്ന് പറഞ്ഞവരെ ഞെട്ടിച്ച് സണ്ണി ഡിയോള്‍ ചിത്രം; നാലാം ദിനം കളക്ഷന്‍ 43 ശതമാനം കൂടി !

PREV
Read more Articles on
click me!

Recommended Stories

നിവിനെ..ഇതല്ലേ കം ബാക്ക്..; ന്യൂ ഇയറും തൂക്കി സര്‍വ്വം മായ, കളക്ഷൻ തുക കേട്ട് ഞെട്ടി മോളിവുഡ്
185 പടങ്ങളിൽ 150ഉം പരാജയം ! റീ റിലീസ് 8, വിജയിച്ചത് 3 എണ്ണം; മുടക്ക് മുതൽ 860 കോടി, മോളിവുഡിന് നഷ്ടം 530 കോടി