ഡ്രാഗൺ 25 ദിവസം കഴിഞ്ഞിട്ടും ഒഴിയാതെ ഹൗസ്ഫുള്‍ ഷോകള്‍; ഇതുവരെ യുവതാര ചിത്രം നേടിയത് !

പ്രദീപ് രംഗനാഥൻ്റെ 'ഡ്രാഗൺ' തമിഴകത്ത് തരംഗം സൃഷ്ടിക്കുന്നു. പ്രണയം, കോമഡി, ഇമോഷൻ എന്നിവയുടെ മികച്ച കോമ്പിനേഷനിലൂടെ ചിത്രം ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.


ചെന്നൈ: പ്രദീപ് രംഗനാഥൻ നായകനായി അഭിനയിച്ച രണ്ടാമത്തെ ചിത്രമായ ഡ്രാഗൺ. അദ്ദേഹത്തിന്റെ ആദ്യ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലവ് ടുഡേ നിര്‍മ്മിച്ച എജിഎസ് എന്റർടൈൻമെന്‍റ് തന്നെയാണ് ഈ ചിത്രവും നിർമ്മിച്ചത്. അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണിൽ കയാദു ലോഹറും അനുപമ പരമേശ്വരനും പ്രദീപിന്‍റെ നായികമാരായി അഭിനയിച്ചിരിക്കുന്നു. പ്രണയം, കോമഡി, ഇമോഷന്‍ എന്നിവയുടെ മികച്ച കോമ്പിനേഷനിലൂടെ തമിഴകത്ത് ഒരു തരംഗം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചിരിക്കുകയാണ്.  

ഗൗതം മേനോൻ, മിസ്കിൻ, ജോർജ്ജ് മരിയൻ, ഹർഷദ് ഖാൻ, വിജയ് സേതു തുടങ്ങിയ പ്രമുഖ അഭിനേതാക്കള്‍ ചിത്രത്തില്‍ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ലിയോൺ ജെയിംസ് ഒരുക്കിയ ഗാനങ്ങള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. 

Latest Videos

ഫെബ്രുവരി 21 ന് പുറത്തിറങ്ങിയ ഡ്രാഗ  ധനുഷിന്റെ നിലാവുക്ക് എൻ മെൽ എന്നടി കൊപം, പിന്നീട് ജെ.വി. പ്രകാശിന്‍റെ കിംഗ്സ്റ്റൺ തുടങ്ങിയ ചിത്രങ്ങളിൽ നിന്ന് ബോക്സോഫീസ്  മത്സരം നേരിട്ടെങ്കിലും ഇവയെ എല്ലാം തോല്‍പ്പിച്ച് ബഹുദൂരം മുന്നേറിയിരിക്കുകയാണ്. ഡ്രാഗൺ റിലീസ് ചെയ്ത് 25മത്തെ ദിവസവും വിജയകമായി പ്രദര്‍ശനം തുടരുകയാണ്.  

ഡ്രാഗൺ തമിഴ്നാട്ടില്‍ ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായി പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരുകയാണ്. 37 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇതിനകം ലോകമെമ്പാടും 145 കോടി രൂപ നേടി. അടുത്ത 10 ദിവസത്തിനുള്ളിൽ പ്രധാന റിലീസുകളൊന്നും ഇല്ലാത്തതിനാല്‍ ഡ്രാഗൺ 150 കോടി രൂപ എന്ന നാഴികക്കല്ല് കടക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. ഇത് നേടിയാല്‍ തമിഴ് സിനിമയില്‍ നിന്നും ഈ നേട്ടം കൈവരിക്കുന്ന ഈ വര്‍ഷത്തെ ആദ്യത്തെ സിനിമയാകും ഡ്രാഗണ്‍. 

യുവൻ ശങ്കർ രാജയുടെ ശബ്ദത്തിൽ 'ഡ്രാ​ഗണി'ലെ മനോഹര മെലഡി

ആ യുവതാരത്തിന് മുന്നിൽ അടിയറവ് പറയാൻ അജിത്ത് ! വിട്ടുകൊടുക്കാതെ മദ​ഗദരാജയും, ഇത് തമിഴകത്തിന്റെ കോടി നേട്ടങ്ങൾ

tags
click me!