54 കോടിയുമായി മദഗദരാജ മൂന്നാം സ്ഥാനത്തുമുണ്ട്.
ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച് കൊണ്ടാണ് ഈ വർഷം തമിഴ് സിനിമാ ഇന്റസ്ട്രി എത്തിയത്. ഇതിൽ അജിത്ത് ചിത്രം വിഡാമുയർച്ചി വരെ ഉണ്ടായിരുന്നു. 12 വർഷം പെട്ടിയിൽ ഇരുന്ന് റിലീസ് ചെയ്ത വിശാൽ ചിത്രം മദഗദരാജയും ഉണ്ട്. എന്നാൽ ഈ സിനിമകളെ ഒക്കെ ഞെട്ടിച്ച് വൻ മുന്നേറ്റം സൃഷ്ടിച്ചൊരു സിനിമയുണ്ട്. ഡ്രാഗൺ. റിലീസ് ചെയ്ത് ഒൻപതാം ദിനത്തിൽ 100 കോടി ക്ലബ്ബിലെത്തിയ ഡ്രാഗണിലൂടെ പ്രദീപ് രംഗനാഥൻ എന്ന യുവ താരത്തിന്റെ ഉദയം കൂടിയായി മാറി.
ഈ അവസരത്തിൽ 2025ൽ ഇതുവരെ റിലീസ് ചെയ്ത തമിഴ് സിനിമകളും അവ സംസ്ഥാനത്ത് നിന്നും നേടിയ കളക്ഷൻ വിവരങ്ങളുമാണ് ശ്രദ്ധനേടുന്നത്. അജിത്ത് കുമാർ ചിത്രം വിഡാമുയർച്ചിയാണ് കളക്ഷനിൽ ഒന്നാമത് ഉള്ളത്. 84 കോടിയാണ് ചിത്രം തമിഴിൽ നിന്നും നേടിയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. 73.5 കോടിയിലധികം നേടി ഡ്രാഗൺ ആണ് രണ്ടാം സ്ഥാനത്ത്. നിലവിൽ തിയറ്ററിൽ പ്രദർശനം തുടരുന്ന ചിത്രം വിഡാമുയർച്ചിയുടെ കളക്ഷൻ മറികടക്കുമെന്നാണ് വിലയിരുത്തലുകൾ. 54 കോടിയുമായി മദഗദരാജ മൂന്നാം സ്ഥാനത്തുമുണ്ട്. തമിഴ് സിനിമകൾക്ക് പുറമെ ഹിന്ദി, തെലുങ്ക് സിനിമകളും ലിസ്റ്റിലുണ്ട്.
'സീരിയലിൽ പുതുമ ബുദ്ധിമുട്ടാണ്, വാല്യൂ ഉള്ള പരമ്പരകളാകില്ല റേറ്റിങ്ങിൽ മുന്നിൽ': ഗൗരിയും മനോജും
2025ലെ മികച്ച 10 തമിഴ്‌നാട് ഗ്രോസറുകൾ
1 വിഡാമുയർച്ചി - 84 കോടി
2 ഡ്രാഗൺ - 73.5 കോടി *
3 മദഗദരാജ - 54 കോടി
4 കുടുംബസ്ഥം - 26.5 കോടി
5 ഗെയിം ചേയ്ഞ്ചർ - 11.25 കോടി
6 കാതലിക്ക നേരമില്ലൈ - 11 കോടി
7 വണഗാൻ - 8.85 കോടി
8 നീക്ക് - 8.1 കോടി *
9 ഛാവ - 4.5 കോടി *
10 Sabdham - 3.55 കോടി*
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..