ആശമാരെ നേരിടാൻ ! സെക്രട്ടറിയേറ്റ് പരിസരം അടച്ചു പൂട്ടി സുരക്ഷ, നൂറ് കണക്കിന് പൊലീസുകാരെ വിന്യസിച്ചു  

കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം ചെയ്യുന്ന ആശമാരെ സർക്കാർ അവഗണിക്കുന്നിൽ പ്രതിഷേധിച്ചാണ് സമരം കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും.  

Police sealed off Secretariat premises and deployed hundreds of policemen To deal Asha workers protest

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാൻ സർക്കാർ. സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചു പൂട്ടി. പ്രധാന ഗെറ്റിൽ എല്ലാം കനത്ത സുരക്ഷയൊരുക്കി നൂറ് കണക്കിന് പൊലീസ് സംഘത്തെയും വിന്യസിച്ചു.

കഴിഞ്ഞ 36 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ രാപ്പകൽ സമരം ചെയ്യുന്ന ആശമാരെ സർക്കാർ അവഗണിക്കുന്നിൽ പ്രതിഷേധിച്ചാണ് സമരം കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ആശമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചത്.  രാവിലെ 9.30 ഓടെ സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിക്കും. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകും. 36-ാം ദിവസത്തിലേക്ക് എത്തിയ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാർ കടന്നത്.  

Latest Videos

അതേസമയം, ഇന്ന് വിവിധ ജില്ലകളിൽ ആശവർക്കർമാർക്കായി പാലീയേറ്റീവ് പരിശീലന പരിപാടി ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടിയെന്നും അടിയന്തര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. 

കെ രാധാകൃഷ്ണൻ എംപി ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകില്ല; അമ്മയുടെ മരണാനന്തര ചടങ്ങുകൾ ഉള്ളതിനാൽ സാവകാശം തേടും

 


 

click me!