ജെസന്‍ ജോസഫ് ആണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
കൈലാഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന 'റാസ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ജെസന്‍ ജോസഫ് ആണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജെസന്‍ ജോസഫ്, മിഥുന്‍ നളിനി, ജാനകി ജീത്തു, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ജിപ്‌സാ ബീഗം, മജീദ്, സലാഹ്, സുമാ ദേവി, ബിന്ദു വരാപ്പുഴ, ദിവ്യ നായര്‍, ജാനകി ദേവി, ബെന്നി എഴുകുംവയല്‍, ബെന്നി കലാഭവന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈമാസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍ നിര്‍വഹിക്കുന്നു. ജെസന്‍ ജോസഫ്, അനസ് സൈനുദ്ദീന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് അസസ് സൈനുദ്ദീന്‍, ജാനകി ജിത്തു, വിനീഷ് പെരുമ്പള്ളി എന്നിവര്‍ സംഗീതം നല്‍കിയിരിക്കുന്നു. മധു ബാലകൃഷ്ണന്‍, നജീം അര്‍ഷാദ്, പന്തളം ബാലന്‍, അജിന്‍ രമേഷ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
യുവൻ ശങ്കർ രാജയുടെ ശബ്ദത്തിൽ 'ഡ്രാഗണി'ലെ മനോഹര മെലഡി
എഡിറ്റര്‍ - ഹാരി മോഹന്‍ദാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഫിബിന്‍ അങ്കമാലി, കല - രാമനാഥ്, മേക്കപ്പ് - അനൂപ് സാബു, വസ്ത്രാലങ്കാരം - വിനു ലാവണ്യ, പരസ്യകല - മനോജ് ഡിസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍ - രതീഷ് കണ്ടിയൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ - അരുണ്‍ ചാക്കോ, ഷനീഷ്, സംഘട്ടനം - മുരുകദാസ്, വിഎഫ്എക്‌സ് - സ്റ്റുഡിയോ മൂവിയോള, ഡിഐ - ലാബ് മൂവിയോള, കളറിസ്റ്റ് - അബ്ദുള്‍ ഹുസൈന്‍, സൗണ്ട് എഫക്റ്റ്‌സ് - രവിശങ്കര്‍, ഡിഐ മിക്‌സ് - കൃഷ്ണജിത്ത് എസ്. വിജയന്‍, പശ്ചാത്തലസംഗീതം - വിഷ്ണു പ്രഭാവ, പ്രൊഡക്ഷന്‍ മാനേജര്‍ - നിസാം, വിതരണം - ബിഗ് മീഡിയ, പിആര്‍ഒ - എ.എസ്. ദിനേശ് എന്നിവരാണ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..