വീഴ്‌വേന്‍ എൻട്ര് നിനൈത്തായോ; 24 മണിക്കൂർ,12.5 മില്യൺ കാഴ്ചക്കാർ; എമ്പുരാന് മുന്നിൽ അജയ്യനായി ആ ചിത്രം

എമ്പുരാന്‍ മാര്‍ച്ച് 27ന് തിയറ്ററുകളില്‍. 

Dulquer Salmaan King of Kotha is the most watched Malayalam trailer

സോഷ്യൽ മീഡിയയിൽ എങ്ങും മോഹൻലാൽ ചിത്രം എമ്പുരാൻ ആണ് താരം. ബുക്കിം​ഗ് കളക്ഷനുകളെ എല്ലാം ഞെട്ടിച്ച് കൊണ്ട് മുന്നേറുന്ന സിനിമ, മലയാളത്തിൽ പുതു ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തുന്നത്. റിലീസിനോട് അനുബന്ധിച്ച് രണ്ട് ദിവസം മുൻപ് ആയിരുന്നു എമ്പുരാന്റെ ട്രെയിലർ റിലീസ് ചെയ്തത്. ഇരുപത്തി നാല് മണിക്കൂറിൽ  6.88 മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയത്. എന്നാൽ മലയാളം ട്രെയിലർ ചരിത്രത്തിൽ മുന്നിലുള്ളത് മറ്റൊരു താര ചിത്രമാണ്. 

ദുൽഖർ സൽമാൻ നായകനായി എത്തിയ കിം​ഗ് ഓഫ് കൊത്തയുടെ ട്രെയിലറാണ് ഇരുപത്തി നാല് മണിക്കൂറിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയത്. സിനിമ റിലീസ് ചെയ്ത് രണ്ട് വർഷം കഴിഞ്ഞിട്ടും, മറ്റ് പല വമ്പൻ സിനിമകൾ വന്നിട്ടും കിം​ഗ് ഓഫ് കൊത്തയുടെ റെക്കോർഡ് മറികടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. 12.5 മില്യൺ ആണ് ഇരുപത്തി നാല് മണിക്കൂറിനിടെ കിം​ഗ് ഓഫ് കൊത്ത ട്രെയിൽ സ്വന്തമാക്കിയത്. ട്രെയിലറിന് പുറമെ മോഷൻ പോസ്റ്റർ, ഒഫീഷ്യൽ ടീസർ എന്നിവയിലും കിം​ഗ് ഓഫ് കൊത്ത റെക്കോർഡ് ഇട്ടിരുന്നു. 

Latest Videos

അവൻ വരുന്നു, ബസൂക്ക; മമ്മൂട്ടി പടം എത്താൻ ഇനി 20 ദിവസം, ട്രെയിലർ ഓൺ ദ വേ !

അതേസമയം, ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. ഐ ആം ഗെയിം എന്നാണ് ചിത്രത്തിന്റെ പേര്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്. ജോഷിയുടെ മകൻ അഭിലാഷ് ആയിരുന്നു കിം​ഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത്. വൻ ഹൈപ്പിലാണ് റിലീസ് ചെയ്തത് എങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷക ഭാ​ഗത്തു നിന്നും ലഭിച്ചിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!