തിരിച്ചുവരവിന് നിവിന്‍ പോളി, ഒപ്പം നയന്‍താര; 'ഡിയര്‍ സ്റ്റുഡന്‍റ്സ്' പൂര്‍ത്തിയായി

ആറ് വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രം

dear students malayalam movie wrapped shooting nivin pauly nayanthara

നിവിന്‍ പോളിയെ നായകനാക്കി ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്സ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പാക്കപ്പ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. പാക്കപ്പ് വീഡിയോയില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്ന നിവിനെയും നയന്‍താരയെയും കാണാം. 

ആറ് വര്‍ഷത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണിത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് ഇതിന് മുന്‍പ് ഇരുവരും ഒരുമിച്ചത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ വർഷം ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

It’s a wrap! 😊
Thank you, team. ❤️ pic.twitter.com/olYoRrfG5L

— Nivin Pauly (@NivinOfficial)

Latest Videos

 

മലയാളി ഫ്രം ഇന്ത്യയാണ് നിവിന്‍ പോളിയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. എന്നാല്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ ചിത്രം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിവിന്‍ പോളി ചിത്രങ്ങള്‍ തിയറ്ററുകളില്‍ കാര്യമായി സ്വീകരിക്കപ്പെട്ടിട്ടില്ല. തമിഴില്‍ റാം സംവിധാനം ചെയ്ത ഏഴ് കടല്‍ ഏഴ് മലൈ ആണ് നിവിന്‍റേതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ 'ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ' എന്ന മത്സര വിഭാഗത്തിലേക്കും 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' എന്ന കാറ്റഗറിയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  നിവിൻ പോളിക്ക് പുറമെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. നായികയായി എത്തുന്നത് അഞ്ജലി. 

ALSO READ : 'എന്‍റെ വീട്ടുകാരോട് ചെയ്ത ഏറ്റവും വലിയ തെറ്റ്'; മനസ് തുറന്ന് പാർവതി വിജയ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!