'ഇവര് തമ്മില്‍ ബന്ധമുണ്ടല്ലെ': പുതിയ 'ആന്‍റണിയും', ആന്‍റണിയുടെ റോളും തമ്മിലുള്ള ബന്ധം പറഞ്ഞ് സോഷ്യല്‍ മീഡിയ

എമ്പുരാന്‍ സിനിമയിലെ പുതിയ കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി. ആന്‍റണി പെരുമ്പാവൂരിന്‍റെ മകന്‍ ആശിഷ് ജോ ആന്‍റണിയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 


കൊച്ചി: എമ്പുരാന്‍ ചിത്രത്തിലെ പുതിയ കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകനായ ആശിഷ് ജോ ആന്‍റണിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ആന്‍റണി റാവുത്തര്‍ എന്നാണ് ക്യാരക്ടറിന്‍റെ പേര്. നേരത്തെ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കൗതുകം ഉണര്‍ത്തിയ കഥാപാത്രം ആയിരുന്നു ഇത്. 

എന്നാല്‍ ക്യാമിയോ ആയിട്ടാണ് പടത്തി ആശിഷിന്‍റെ ക്യാരക്ടര്‍ എത്തുന്നത്. പേരും വെളിപ്പെടുത്തുന്നില്ല. അതേ സമയം കഥാപാത്രത്തിന്‍റെ പേര് പുറത്തുവന്നതോടെ ചിത്രത്തില്‍ ആന്‍റണി പെരുമ്പാവൂര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകനാണോ ഇത് എന്ന സംശയം ഉയരുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. ഡാനിയല്‍ റാവുത്തര്‍ എന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ ക്യാരക്ടറിന്‍റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 

Latest Videos

മലയാളത്തില്‍ എക്കാലത്തെയും വലിയ ഹിറ്റിലേക്കുള്ള കുതിപ്പിലാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍. മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വമ്പന്‍ പ്രീ റിലീസ് ഹൈപ്പോടെയാണ് റിലീസ് ചെയ്യപ്പെട്ടത്. പ്രേക്ഷകര്‍ ഈ ചിത്രം എത്രത്തോളം കാത്തിരിക്കുന്നുവെന്നതിന് ഉദാഹരണമായിരുന്നു റിലീസ് ദിനത്തില്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തിയ ജനം. തിയറ്ററുകളിലെ ആരവം പിന്നീടുള്ള ദിനങ്ങളിലും തുടര്‍ന്നതോടെ 100, 200 കോടി ക്ലബ്ബുകളൊക്കെ അനായാസം ചിത്രം ഓടിക്കയറി. 

ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ മറ്റൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രം ആയിരിക്കുകയാണ് എമ്പുരാന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. ട്രാക്കര്‍മാര്‍ ഇന്നലെ വൈകിട്ട് മുതല്‍ പറയുന്ന ഈ നേട്ടം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഒരു മലയാള സിനിമയ്ക്ക് ഇതുവരെ 100 കോടി ഷെയര്‍ വന്നിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന്‍റെ വീഡിയോയുമായി ചേര്‍ത്താണ് മോഹന്‍ലാല്‍ ആരാധകര്‍ എമ്പുരാന്‍റെ നേട്ടം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.

ഈ '100 കോടി ക്ലബ്ബ്' മലയാളത്തില്‍ ആദ്യം! ബാഹുബലിയുടെയും കെജിഎഫിന്‍റെയും വഴിയേ എമ്പുരാന്‍

'എമ്പുരാന്‍ സത്യാവസ്ഥ മറച്ചുപിടിച്ചു'; സിനിമ മോശമാണെന്ന് പറഞ്ഞിട്ടില്ലെന്ന് മേജര്‍ രവി

click me!