ഷാരൂഖിന്‍റെ മുന്‍ കാമുകി, 'ഷാരൂഖിന്‍റെ മകളുടെ' അമ്മ': പുതിയ പടത്തില്‍ ദീപികയുടെ റോള്‍

വീണ്ടും ഷാരൂഖ് ഖാനും ദീപിക പാദുകോണും ഒരുമിക്കുന്നു. ഇരുവരും ഒന്നിച്ച് എത്തുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ചിത്രമാണ് ഇത്. 


മുംബൈ: പഠാന്‍ എന്ന ചിത്രം ഒരുക്കിയ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ അടുത്തതായി അഭിനയിക്കുന്നത്. ചിത്രം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നില്ലെങ്കിലും സിദ്ധാര്‍ത്ഥ് ആനന്ദിന്‍റെ മിര്‍മാക്സും, ഷാരൂഖിന്‍റെ റെഡ് ചില്ലിസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും എന്നാണ് വിവരം. 

നേരത്തെ സുജോയ് ഘോഷ് സംവിധാനം ചെയ്യാനിരുന്ന ചിത്രം അദ്ദേഹം പിന്‍മാറിയതിന് പിന്നാലെ സിദ്ധാര്‍ത്ഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ നായികയെ സംബന്ധിച്ച് അപ്ഡേറ്റാണ് വരുന്നത്. ഷാരൂഖിന്‍റെ മകള്‍ സുഹാന ഖാന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെങ്കിലും ഷാരൂഖിന്‍റെ ചിത്രത്തില്‍ നായികയായി എത്തുന്നത് ദീപിക പാദുകോണ്‍ ആണെന്നാണ് വിവരം. 

Latest Videos

ഒരു പ്രതികാര കഥ പറയുന്ന ചിത്രത്തിൽ സുഹാന ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ദീപിക എത്തുന്നത്. ഈ കഥാപാത്രം ഷാരൂഖ് ഖാന്റെ മുൻ കാമുകിയാണ്. പിന്നീട് മുന്‍ കാമുകിയുടെ മകളെ ഒരു പ്രത്യക സന്ദര്‍ഭത്തില്‍ ഷാരൂഖ് സഹായിക്കുന്നതാണ് ചിത്രത്തിന്‍റെ കഥ എന്നാണ് വിവരം. ദീപികയുടെത് ഒരു എക്സ്റ്റന്‍റ‍ഡ് ക്യാമിയോ കഥാപാത്രമാണെന്നും, എന്നാല്‍ സിനിമയിലെ അവിഭാജ്യ ഘടകമാണെന്നുമാണ് റിപ്പോര്‍ട്ട്. 

ഷാരൂഖ് ഖാനും സിദ്ധാർത്ഥ് ആനന്ദും ഈ പ്രത്യേക കഥാപാത്രത്തിലേക്ക് ദീപികയെയാണ് കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. കുട്ടിക്ക് ജന്മം നല്‍കിയ ശേഷം മുഴുനീള വേഷങ്ങളോട് തല്‍കാലികമായി നോ പറയുന്ന ദീപിക ഈ വേഷത്തിന് യെസ് പറഞ്ഞെന്നാണ് വിവരം. 

സമീപകാല ബ്ലോക്ക്ബസ്റ്ററുകളായ ‘പഠാന്‍’, ‘ജവാൻ’ എന്നിവയ്ക്ക് ശേഷം ഷാരൂഖും ദീപികയും തുടർച്ചയായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും കിംഗ്. ഫറാ ഖാന്റെ ‘ഓം ശാന്തി ഓം’ ശേഷമുള്ള ഈ ജോഡിയുടെ ആറാമത്തെ ചിത്രമാണിത്. അടുത്ത വർഷം യാഷ് രാജ് ഫിലിംസിന്റെ ‘പത്താൻ 2’ നായികയായി ദീപിക വീണ്ടും ഷാരൂഖിനൊപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

'ബോളിവുഡ് ഏതാണ്ട് തീര്‍ന്നു' പോസ്റ്റ്: അനില്‍ കപൂറിന്‍റെ മകന്‍ ഹര്‍ഷ്വര്‍ദ്ധന്‍ കപൂറിന്‍റെ പ്രതികരണം വൈറല്‍ !

ഏഴു വര്‍ഷത്തില്‍ സല്‍മാന്‍ ഖാന് ഇത്രയും മോശം ശനിയാഴ്ച ഉണ്ടായിട്ടില്ല: പക്ഷെ അതിനിടയിലും ഒരു ആശ്വസമുണ്ട് !

click me!