നെറ്റ്ഫ്ലിക്സ് സീരിസായ 'അഡോളസെൻസ്' കണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തിയ പ്രതികരണം വൈറല്‍

നെറ്റ്ഫ്ലിക്സ് സീരിസായ 'അഡോളസെൻസ്' കണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതികരിക്കുന്നു. 

Adolescence highlights 'growing problem', must screen in schools: UK Prime Minister

ലണ്ടൻ: നെറ്റ്ഫ്ലിക്സ് സീരിസ് 'അഡോളസെൻസ്' കണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്‍ വാര്‍ത്തയാകുന്നു. ഈ സീരിസ് ഉയർന്നുവരുന്ന കൗമരക്കാരുടെ ഓണ്‍ലൈന്‍ അഡിക്ഷനും, ഹിംസ സ്വഭാവവും എല്ലാം  ചൂണ്ടിക്കാട്ടുന്ന പരമ്പരയാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്കൂളുകളിലും പാർലമെന്റിലും ഈ സീരിസ് പ്രദർശിപ്പിക്കണമെന്ന് ഷോയുടെ രചയിതാവ് ജാക്ക് ത്രോണ്‍ നടത്തിയ ആഹ്വാനത്തിന് ബ്രീട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമാര്‍ പിന്തുണ പ്രഖ്യാപിച്ചു.

പാർലമെന്റ് അംഗം അന്നലീസ് മിഡ്ഗ്ലേ "ഓൺലൈനിലെ പുരുഷ മേധാവിത്വ ചിന്തയും പെൺകുട്ടികൾക്കെതിരെയുള്ള വയലന്‍സും" ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നെറ്റ്ഫ്ലിക്സ് സീരിസ് കണ്ട അനുഭവം വിവരിച്ചത്. സ്റ്റാർമർ തന്റെ കുടുംബത്തോടൊപ്പം 'അഡോളസെൻസ്' കണ്ടുവെന്ന് പറഞ്ഞു.

Latest Videos

"16 വയസ്സുള്ള ഒരു മകനും 14 വയസ്സുള്ള മകളുമുണ്ട് എനിക്ക്. ഇതൊരു മികച്ച സീരിസാണ്. ചില ടീനേജ് ആൺകുട്ടികൾ കാണിക്കുന്ന ഹിംസ അസഹ്യമാണ്. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്," കെയർ സ്റ്റാർമാര്‍ പറഞ്ഞു. 

ഈ പ്രശ്നങ്ങൾക്കെതിരെ സർക്കാർ എടുത്തിട്ടുള്ള നടപടികളെക്കുറിച്ചും സ്റ്റാർമർ വിശദീകരിച്ചു. രാജ്യമെമ്പാടുമുള്ള പോലീസ് ഫോഴ്സുകളിൽ സ്പെഷ്യലൈസ്ഡ് റേപ്പ്, സെക്സുവൽ ക്രൈം ടീമുകൾ നിയോഗിച്ചിട്ടുണ്ടെന്നും, 999 കോളുകൾ കൈകാര്യം ചെയ്യാൻ ഇവർ പ്രാപ്തരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 
"ഇതൊരു സാംസ്കാരിക പ്രശ്നമാണ്. എല്ലാ മേഖലകളിലും ഈ വളർന്നുവരുന്ന ഈ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്," എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഷോയുടെ രചയിതാവ് ജാക്ക് ത്രോൺ മുമ്പൊരു അഭിമുഖത്തിൽ  "സ്കൂളുകളിലും പാർലമെന്റിലും ഇത് കാണിക്കണം. ഇത് വഷളാകുക മാത്രമാണ് ചെയ്യാൻപോകുന്നത്. ജനങ്ങൾ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കണം. ഈ സീരിസ് അത് സാധ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു." എന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആ തീരുമാനത്തെ അനുകൂലിച്ചു. 

സ്റ്റീഫൻ ഗ്രാഹാം അഭിനയിച്ച് സഹ രചന നിര്‍വഹിച്ച ഈ നാല് എപ്പിസോഡ് സീരീസ് ഒരു കുടുംബത്തിന്റെ ജീവിതം എങ്ങനെ തകർക്കപ്പെടുന്നു എന്ന് പിന്തുടരുന്നു. ഒരു പെൺസഹപാഠിയെ ക്കൊല ചെയ്തതിന് കുടുംബത്തിലെ ടീനേജ് പ്രായമുള്ള മകൻ അറസ്റ്റ് ചെയ്യപ്പെടുന്ന ദൃശ്യങ്ങളിലാണ് സീരിസ് തുടങ്ങുന്നത്. 

ഓവൻ കൂപർ, സ്റ്റീഫൻ ഗ്രാഹാം, ആഷ്ലി വാൾട്ടേഴ്സ് എന്നിവർ അഭിനയിച്ച ഈ മിനി സീരീസ്, സോഷ്യൽ മീഡിയയിലൂടെ വളരുടെ സ്ത്രീവിദ്വേഷവും, ഇൻഫ്ലൂയൻസർമാരുടെ യുവാക്കളിലുള്ള നെഗറ്റീവ് സ്വാധീനവും ഉയർത്തിക്കാട്ടുന്നു. 

ഒടിടി റൈറ്റ്സിലൂടെ തിയറ്റർ കളക്ഷന്‍റെ മൂന്നിരട്ടി? കങ്കണയുടെ 'എമർജൻസി'ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയത്

തെന്നിന്ത്യൻ സിനിമയില്‍ ഇതാദ്യം, മലയാളത്തിന്റെ ദുല്‍ഖറിന് അപൂര്‍വ റെക്കോര്‍ഡ്

vuukle one pixel image
click me!