തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകൾക്കാണ് മണ്ഡലത്തിൽ അനിൽ അക്കരെ ജയിച്ചു കയറിയത്.
തൃശൂർ: പിണറായി സർക്കാരിനെതിരായ പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലം യുഡിഎഫിനെ കൈവിടുന്നു. യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര നിലവിൽ വളരെ പിന്നിലാണ്. എൽഡിഎഫിന്റെ കരുത്തനായ സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളിയുടെ ലീഡ് 9,500 കടന്നു.
തൃശ്ശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകൾക്കാണ് മണ്ഡലത്തിൽ അനിൽ അക്കരെ ജയിച്ചു കയറിയത്. അനില്‍ അക്കര തിരികൊളുത്തിയ ലൈഫ് മിഷന്‍ വിവാദം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. അതിന്റെ അലയൊലികൾ അണയാത്ത മണ്ഡലത്തിലെ പ്രചരണങ്ങളെ മറി കടന്ന് എല്‍ഡിഎഫ് വിജയം നേടിയാല്‍ വലിയ നേട്ടമായിരിക്കും എന്നതില്‍ സംശയമില്ല.
undefined
<