വെടിക്കെട്ടിന് തുടക്കമിട്ടത് ജയ്സ്വാൾ, ഫിനിഷ് ചെയ്തത് പരാഗ്; പഞ്ചാബിനെതിരെ രാജസ്ഥാന് കൂറ്റൻ സ്കോര്‍

മികച്ച തുടക്കമാണ് സഞ്ജു സാംസണും യശസ്വി ജയ്സ്വാളും രാജസ്ഥാന് നൽകിയത്.

IPL 05-04-2025 Rajasthan Royals vs Punjab Kings  live score updates

പാട്യാല: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. 67 റൺസ് നേടിയ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. 

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും രാജസ്ഥാന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 89 റൺസാണ് കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ മത്സരങ്ങളിലെ മോശം ഫോമിന്‍റെ പേരിൽ ഏറെ പഴി കേട്ടിരുന്ന ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഇന്ന് ഫോമിലേയ്ക്ക് ഉയര്‍ന്നതാണ് രാജസ്ഥാന്‍റെ ഇന്നിംഗ്സിൽ നിര്‍ണായകമായത്. ഇന്നിംഗ്സിന്‍റെ തുടക്കത്തിൽ തന്നെ ജയ്സ്വാൾ ഫോമിലേയ്ക്ക് ഉയരുന്നതിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. മാര്‍ക്കോ യാൻസൻ എറിഞ്ഞ നാലാം ഓവറിൽ തുടര്‍ച്ചയായി രണ്ട് സിക്സറുകൾ പറത്തിയ ജയ്സ്വാൾ പഞ്ചാബിന് മുന്നറിയിപ്പ് നൽകി.

Latest Videos

ഓപ്പണര്‍മാരുടെ കരുത്തിൽ പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ടീം സ്കോര്‍ 50 കടന്നിരുന്നു. 10.2 ഓവറിൽ സ്കോര്‍ 89 റൺസിൽ എത്തി നിൽക്കവെ 38 റൺസ് നേടിയ സഞ്ജു പുറത്തായി. 26 പന്തുകൾ നേരിട്ട സഞ്ജു 6 ബൗണ്ടറികൾ പറത്തിയിരുന്നു. സഞ്ജു മടങ്ങിയതിന് പിന്നാലെ ജയ്സ്വാൾ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 12-ാം ഓവറിൽ ടീം സ്കോര്‍ 100 കടന്നു. 13-ാം ഓവറിലും ആക്രമണം തുടര്‍ന്ന ജയ്സ്വാൾ 14-ാം ഓവറിന്‍റെ രണ്ടാം പന്തിൽ ലോക്കി ഫെര്‍ഗൂസന്‍റെ നക്കിൾബോളിന് മുന്നിൽ കീഴടങ്ങി. 45 പന്തുകൾ നേരിട്ട ജയ്സ്വാൾ 5 സിക്സറുകളുടെയും 3 ബൗണ്ടറികളുടെയും അകമ്പടിയോടെ 67 റൺസ് സ്വന്തമാക്കിയാണ് മടങ്ങിയത്. 

അവസാന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ തിളങ്ങിയ നിതീഷ് റാണ ഇന്ന് നിരാശപ്പെടുത്തി. 7 പന്തുകൾ നേരിട്ട റാണയ്ക്ക് വെറും 12 റൺസ് മാത്രമാണ് നേടാനായത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിയാൻ പരാഗും ഷിമ്രോൺ ഹെറ്റ്മെയറുമാണ് രാജസ്ഥാന്‍റെ സ്കോര്‍ കടത്താൻ 200 കടത്താൻ സഹായിച്ചത്. 25 പന്തിൽ 43 റൺസ് നേടിയ പരാഗ് പുറത്താകാതെ നിന്നു. 5 പന്തുകളിൽ 13 റൺസ് നേടിയ ധ്രുവ് ജുറെലിന്‍റെ ഇന്നിംഗ്സും നിര്‍ണായകമായി. 

READ MORE: വിജയ് ശങ്കറിന്റെ മെല്ലെപ്പോക്ക്, ഫിനിഷിംഗില്ലാതെ ധോണി; ഡൽഹിയ്ക്ക് മുന്നിൽ തകര്‍ന്ന് തരിപ്പണമായി ചെന്നൈ

vuukle one pixel image
click me!