ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 89 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഞ്ജു മടങ്ങിയത്.
മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കം നല്‍കിയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മടങ്ങിയത്. 26 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 89 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഞ്ജു മടങ്ങിയത്. പഞ്ചാബ് പേസര്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ മിഡ് ഓഫില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. അതിന് തൊട്ടുമുമ്പുള്ള പന്തില്‍ സഞ്ജു ബൗണ്ടറി നേടിയിരുന്നു.
സഞ്ജുവിനൊപ്പം യശസ്വി ജയ്‌സ്വാള്‍ (45 പന്തില്‍ 67), റിയാന്‍ പരാഗ് (25 പന്തില്‍ 43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 205 റണ്‍സ് നേടി. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (12 പന്തില്‍ 20), ധ്രുവ് ജുറല്‍ (അഞ്ച് പന്തില്‍ പുറത്താവാതെ 13) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 7 പന്തില്‍ 12 റണ്‍സെടുത്ത നിതീഷ് റാണയാണ് പുറത്തായ മറ്റൊരു താരം.
11-ാം ഓവറിലെ രണ്ടാം പന്തിലാണ് സഞ്ജു പുറത്താവുന്നത്. സഞ്ജു പുറത്തായ ശേഷമുള്ള ഒരു രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. പുറത്തായതിലുള്ള നിരാശയില്‍ സഞ്ജു ബാറ്റ് നിലത്ത് എറിയുകയായിരുന്നു. വീഡിയോ കാണാം...
Sanju Samson's Ultra Max Pro Frustrations.... pic.twitter.com/7Ygz37aSKV
— Kiran Vaniya (@kiranvaniya)പഞ്ചാബ് കിംഗ്‌സ്: പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, നെഹാല്‍ വധേര, ഗ്ലെന്‍ മാക്സ്വെല്‍, ശശാങ്ക് സിംഗ്, സൂര്യന്‍ഷ് ഷെഡ്ഗെ, മാര്‍ക്കോ ജാന്‍സന്‍, അര്‍ഷ്ദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചാഹല്‍.
രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ , ഷിമ്രോണ്‍ ഹെറ്റ്മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, യുധ്വിര്‍ സിംഗ് ചരക്, സന്ദീപ് ശര്‍മ.