വാര്‍ഷിക കരാര്‍ പ്രകാരം എ പ്ലസ് കാറ്റഗറി താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡുകാര്‍ക്ക് ഒരു കോടി രൂപയും വാർഷിക പ്രതിഫലം ലഭിക്കും.
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ ബിസിസിഐ വരും ദിവസം പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെ എ പ്ലസ് വിഭാഗത്തില്‍ നിന്ന് എ വിഭാഗത്തിലേക്ക് തരം താഴ്ത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വാര്‍ഷി കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും കരാറില്‍ നിന്നൊഴിവാക്കിയതുപോലെയുള്ള കടുത്ത നടപടികളുണ്ടായില്ലെങ്കില്‍ പോലും ചില സൂപ്പര്‍ താരങ്ങളെ തരംതാഴ്ത്താൻ ഇടയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാലാണ് കോലിയെയും രോഹിത്തിനെയും ജഡേജയെയും എ പ്ലസ് കാറ്റഗറിയില്‍ നിന്ന് മാറ്റി എ കാറ്റഗറിയിലേക്ക് മാറ്റുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളെയാണ് ബിസിസിഐ വാര്‍ഷിക കരാറിനുള്ള എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താറുള്ളത്. വാര്‍ഷിക കരാര്‍ പ്രകാരം എ പ്ലസ് കാറ്റഗറി താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡുകാര്‍ക്ക് ഒരു കോടി രൂപയും വാർഷിക പ്രതിഫലം ലഭിക്കും.
ഐപിഎല്‍: ബാറ്റിംഗ് വെടിക്കെട്ട് തുടരാന്‍ ഹൈദരാബാദ്, ആദ്യ ജയത്തിന് റിഷഭ് പന്തിന്‍റെ ലക്നൗ
2024ലെ വാര്‍ഷി കരാര്‍ പ്രകാരം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് ഗ്രേഡിലുള്ളത്. ഇതില്‍ കോലിയും രോഹിത്തും ജഡേജയും പുറത്തായാല്‍ ബുമ്ര മാത്രമാകും എ പ്ലസ് ഗ്രേഡില്‍. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ത്തിയേക്കുമെന്നും യശസ്വി ജയ്സ്വാളിനെയും അക്സര്‍ പട്ടേലിനെയും ബി കാറ്റഗറിയില്‍ നിന്ന് എ കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നും സൂചനയുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷി റാണ, അഭിഷേക് ശര്‍മ എന്നിവരായിക്കും സി കാറ്റഗറിയില്‍ പുതുതായി ഇടം പ്രതീക്ഷിക്കുന്ന താരങ്ങള്‍. നിശ്ചിത കാലയളവില്‍ ഇന്ത്യക്കായി മൂന്ന് ടെസ്റ്റിലോ, എട്ട് ഏകദിനത്തിലോ 10 ടി20 മത്സരങ്ങളിലോ കളിക്കുന്നവരെയാണ് സി കാറ്റഗറിയിൽ ഉള്‍പ്പെടുത്താറുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ നിലവില്‍ സി കാറ്റഗറിയിലാണ്.
നിലവിലെ കരാര്‍ അനുസരിച്ച് എ പ്ലസ് ഗ്രേഡില്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണുള്ളത്. രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവർക്ക് എ ഗ്രേഡാണുണ്ടായിരുന്നത്. ഇതില്‍ അശ്വിന്‍ വിരമിച്ചതിനാല്‍ കരാറില്‍ നിന്നൊഴിവാക്കും.
ബി കാറ്റഗറിയില്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണുള്ളത്. ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ട ഗ്രേഡ് സിയില്‍ റിങ്കു സിംഗ്, തിലക് വര്‍മ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, ഷര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്ണോയ്, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്‌ദീപ് സിംഗ്, കെ എസ് ഭരത്, പ്രസിദ്ധ് കൃഷ്‌ണ, ആവേഷ് ഖാന്‍, രജത് പാടിദാര്‍ എന്നിവരാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക