സുരക്ഷാ പ്രശ്‌നം: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് - ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിന്റെ വേദി മാറ്റി

ആഘോഷങ്ങളുടെ ഭാഗമായി പോലീസിന് സുരക്ഷയൊരുക്കാന്‍ പരിമിതിയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് വേദി മാറ്റാനുള്ള തീരുമാനം.

kolkata knight riders vs lucknow super giants match rescheduled

കൊല്‍ക്കത്ത: ഏപ്രില്‍ 6ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം മത്സരം കൊല്‍ക്കത്തയില്‍ നിന്നും ഗുവാഹത്തിയിലേക്ക് മാറ്റി. രാമനവമി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഐപിഎല്‍ മത്സരത്തിന് വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി പോലീസിന് സുരക്ഷയൊരുക്കാന്‍ പരിമിതിയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് വേദി മാറ്റാനുള്ള തീരുമാനം. രാമനവമിയുടെ ഭാഗമായി പശ്ചിമബംഗാളില്‍ ഏതാണ്ട് 20,000 ഘോഷയാത്രകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കുന്നത്. ഇതിനെല്ലാം സുരക്ഷയൊരുക്കേണ്ട ചുമതല പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലി സിറ്റി പോലീസുമായി ചര്‍ച്ചകള്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. രാമനവമി പ്രമാണിച്ച് കഴിഞ്ഞവര്‍ഷവും വേദി മാറ്റിയിരുന്നു. അന്ന് കൊല്‍ക്കത്തയും രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരുന്നു മത്സരം.

Latest Videos

അതേസമയം, ഐപിഎല്‍ 18-ാം സീസണ് നാളെ തുടക്കമാവും. കിരീടത്തിനായി 10 ടീമുകള്‍ 13 വേദികളിലായി കൊമ്പുകോര്‍ക്കുന്ന രണ്ട് മാസക്കാലമാണ് വരാനാരിക്കുന്നത്. ഐപിഎല്ലിന്റെ പതിനെട്ടാം സീസണാണ് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലിവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. വൈകിട്ട് 7.30ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം. ടിവിയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

അതേസമയം ഐപിഎല്‍ ആവേശം കെടുത്തുന്ന വാര്‍ത്തയാണ് കൊല്‍ക്കത്തയില്‍ നിന്ന് വരുന്നത്. നാളെ ഇടിയോട് കൂടിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം. കാലവസ്ഥാ വകുപ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അടിമുടി മാറി ടീമുകള്‍

അടിമുടി മാറിയാണ് ടീമുകള്‍ ഐപിഎല്ലിലെ പതിനെട്ടാം സീസണ് ഒരുങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ്,കൊല്‍ക്കത്ത, ലക്നൗ, പഞ്ചാബ് കിംഗ്സ്, ആര്‍സിബി ടീമുകള്‍ക്ക് പുതിയ ക്യാപ്റ്റന്‍മാര്‍ വന്നു. ഹൈദരാബാദിന്റെ പാറ്റ് കമ്മിന്‍സ് മാത്രമാണ് ഈ സീസണിലെ ഏക വിദേശ ക്യാപ്റ്റന്‍.

tags
vuukle one pixel image
click me!